ജനാധിപത്യത്തിന് മേലുണ്ടായ കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി; ആക്രമണം കാടത്തമാണെന്ന് എകെ ആന്റണി

തിരുവനന്തപുരം: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് നേരെയുണ്ടായ ആക്രമണം ജനാധിപത്യത്തിന് മേലുണ്ടായ കടന്നു കയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘ്പരിവാര്‍ ആക്രമണം കാടത്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു.

ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തിനുള്ളില്‍ വച്ച് അല്‍പസമയത്തിന് മുന്‍പാണ് ആക്രമണമുണ്ടായത്. ഭാരതീയ ഹിന്ദു സേനയും സംഘപരിവാരും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. കശാപ്പ് നിരോധനത്തിനെതിരായ സിപിഐഎം നിലപാടില്‍ കലിപൂണ്ടാണ് ഹിന്ദുസേനയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ പ്രവര്‍ത്തകള്‍ എകെജി ഭവനിലെത്തി ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. എകെജി ഭവന്റെ ഗേറ്റ് ചാടികടന്നാണ് ഗോരക്ഷാ മുദ്രാവാക്യം വിളിച്ചെത്തിയവര്‍ ആക്രമണം അഴിച്ചുവിട്ടത്. സിപിഐഎം പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സമയോചിത ഇടപെടലാണ് യെച്ചൂരിക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ കാരണം. സിപിഐഎം പി ബി യോഗത്തിന് ശേഷം സീതാറാം യെച്ചൂരി പുറത്തിറങ്ങിയപ്പോഴാണ് അക്രമണം.

രാജ്യത്ത് സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിടുന്ന ഭീകരതയുടെ ഒടുവിലത്തെ അനുഭവമാണ് സിപിഐഎം ആസ്ഥാനത്തുണ്ടായത്. നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ ദില്ലിയില്‍ കാലുകുത്തിയാല്‍ ആക്രമണം നടത്തുമെന്ന് ആര്‍എസ്എസ് ഭീഷണി മുഴക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News