ആശയത്തെ ആശയം കൊണ്ട് നേരിടാനറിയാത്ത ഭീരുക്കളുടെ ആക്രമണം; യെച്ചൂരിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചെന്നിത്തല

തിരുവനന്തപുരം: സി പി ഐ എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടുത്ത ഭാഷയില്‍ അപലപിച്ചു. ആര്‍ എസ് എസും അവരുടെ പിണിയാളുകളും നടത്തുന്ന ഇത്തരം അക്രമണങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ അറിയാത്ത ഭീരുക്കളാണ് രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ വിരുദ്ധമായ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ എത്ര ഉന്നതരായ നേതാക്കളായായും അവരെ കായികമായി നേരിടുമെന്ന സൂചനയാണ് ഈ അക്രമണത്തിലൂടെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News