തീക്കൊള്ളികൊണ്ട് സംഘപരിവാര്‍ തലചൊറിയുന്നുവെന്ന് വി എസ്; യെച്ചൂരിക്കെതിരായ ആക്രമണത്തിനെതിരെ രൂക്ഷ പ്രതിഷേധം

തിരുവനന്തപുരം: സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ നടന്ന കയ്യേറ്റത്തില്‍ കടുത്ത ഭാഷയില്‍ പ്രതിഷേധിച്ച് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. തീക്കൊള്ളകൊണ്ട് സംഘപരിവാര്‍ തലചൊറിയരുതെന്ന് വി എസ് പറഞ്ഞു. സംഘപരിവാറിന്റെ ഇത്തരം ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കുന്നവരല്ല സി പി ഐ എം എന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമണമാണ് ആര്‍ എസ് എസിന്റെ ഡി എന്‍ എയെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രതികരിച്ചു. സംഘപരിവാറിന്റെ കാടത്തപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സംഘപരിവാര്‍ അസഹിഷ്ണുതയുടെ നേര്‍ചിത്രമാണ് യെച്ചൂരിക്കെതിരായ ആക്രമണമെന്ന് വി എം സുധീരന്‍ പ്രതികരിച്ചു.ഫാസിസ്റ്റ് പ്രവണതയുടെ രൂക്ഷമായ പ്രതിഫലനമാണ് സംഭവമെന്ന് വൈക്കം വിശ്വനും പ്രതികരിച്ചു.

സമൂഹത്തിന്റെ വിവിധ കോണുകളിലുള്ളവരും സംഘപരിവാര്‍ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം രൂക്ഷമായ പ്രതികരണമാണുയരുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News