ഇമാന്‍ അഹമ്മദിന്റെ ആരോഗ്യസ്ഥിതിയില്‍ വന്‍ പുരോഗതി; വ്യക്തതയോടെ സംസാരിക്കുന്നെന്ന് ഡോക്ടര്‍മാര്‍

അബുദാബി: ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിന്റെ ആരോഗ്യസ്ഥിതിയില്‍ വന്‍ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍. അബുദാബി വിപിഎസ് ബുര്‍ജീല്‍ ആശുപത്രിയിലാണ് ഇമാന്റെ ചികിത്സ തുടരുന്നത്.

രണ്ടര വര്‍ഷത്തിന് ശേഷം ഇമാന്‍ വായിലൂടെ ഭക്ഷണം കഴിക്കുകയും വ്യക്തതയോടെ സംസാരിക്കുകയും ചെയ്യുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

രണ്ടരവര്‍ഷം മുന്‍പുണ്ടായ മസ്തിഷ്‌കാഘാതത്തിനുശേഷം ഇതാദ്യമായാണ് ഇമാനില്‍ ഇത്രയും ഗുണകരമായ മാറ്റങ്ങള്‍ കാണുന്നതെന്ന് ഇമാനെ ചികിത്സിക്കുന്ന വിപിഎസ് ബുര്‍ജീല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇമാന്‍ ചികിത്സയോട് മികച്ചരീതിയില്‍ പ്രതികരിക്കുന്നുവെന്ന് ആശുപത്രി സി.എം.ഒ. ഡോ. യാസിന്‍ എല്‍ ഷഹത് പറഞ്ഞു. ചികിത്സയുടെ രണ്ടാംഘട്ടം തുടങ്ങുകയായെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയില്‍നിന്ന് അബുദാബിയില്‍ ചികിത്സക്കെത്തിയ ഇമാന് മൂന്നു ഘട്ടങ്ങളായാണ് ബുര്‍ജീലിലെ 20 പേരടങ്ങിയ വിദഗ്ദ്ധസംഘം ചികിത്സ നിര്‍ദ്ദേശിച്ചത്. വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മലയാളിയുമായ ഡോ.ഷംസീര്‍ വയലിലിന്റെ പ്രത്യേക മേല്‍നോട്ടത്തിലാണ് ചികിത്സ.

ഇമാന്റെ മാനസികാരോഗ്യത്തിലും ചുറ്റുപാടുകളോട് പ്രതികരിക്കുന്ന രീതിയിലും ഗുണകരമായ മാറ്റങ്ങള്‍ വന്നു. ചികിത്സയുടെ രണ്ടാംഘട്ടം തുടങ്ങുകയായെന്നും, ഇമാന് ഭക്ഷണം വായിലൂടെ കഴിക്കുന്നത് തുടരാനും, ഭാരം കുറക്കാനും, സ്വയംവീല്‍ ചെയര്‍ ഉപയോഗിക്കാവുന്ന നിലയിലേക്ക് ആരോഗ്യം മെച്ചപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News