ബന്ധുവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഉതുപ്പ് വര്‍ഗീസ് റിമാന്‍ഡില്‍

കോട്ടയം: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ് പ്രതി ഉതുപ്പ് വര്‍ഗീസിനെ മറ്റൊരു കേസില്‍ റിമാന്‍ഡ് ചെയ്തു. ബന്ധുവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. 2009 ഒക്ടോബര്‍ 19നാണ് കേസിനാസ്പദമായ സംഭവം.

ഉതുപ്പിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതില്‍ പ്രകോപിതനായായി ബന്ധുവും പുതുപ്പള്ളി സ്വദേശിയുമായ മൈലക്കാട്ട് ജോണ്‍ എം. കുര്യാക്കോസ് എന്ന ജോജിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് ഈ മാസം 20 വരെ ഉതുപ്പിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസം ഉതുപ്പിനെ കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും കോടതി സമയം കഴിഞ്ഞതിനാല്‍ കേസ് പരിഗണിക്കാനായില്ല. കേസ് വീണ്ടും 20ന് പരിഗണിക്കും.

വെടിയേറ്റ് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞ ജോജിയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ടയുടെ ചീളുകള്‍ പൂര്‍ണമായും നീക്കാനായിട്ടില്ല.

ഉമ്മന്‍ ചാണ്ടിയുടെ അടുത്ത വിശ്വസ്തനായി അറിയപ്പെടുന്ന ഉതുപ്പ് നഴ്‌സിംഗ് തട്ടിപ്പില്‍ പ്രതിയായി കുവൈറ്റില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. യുഡിഎഫ് ഭരണകാലത്ത് ഉതുപ്പിന് സംരക്ഷണമൊരുക്കുയതും വിവാദമായിരുന്നു. രഹസ്യമായി നാട്ടിലെത്തിയപ്പോള്‍ മാര്‍ച്ച് 29നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് ഉതുപ്പിനെ സിബിഐ കസ്റ്റഡിയിലെടുത്തത്. ബിജെപിയിലെ ചില ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉതുപ്പിനെ സഹായിക്കാന്‍ സിബിഐയുടെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതും വിവാദത്തിനിടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News