അപൂര്‍വ്വ അധികാര കൈമാറ്റത്തിന് വേദിയായി കൊല്ലം കമ്മീഷണര്‍ ഓഫീസ്; സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഭര്‍ത്താവ് ഭാര്യക്ക് ബാറ്റൺ കൈമാറി

കൊല്ലം: അപൂര്‍വ്വ അധികാര കൈമാറ്റത്തിന് കൊല്ലം കമ്മീഷണര്‍ ഓഫീസ് വേദിയായി. കൊല്ലം നഗരത്തിന്റെ സുരക്ഷ ചുമതല സതീഷ് ബിനോയില്‍ നിന്ന് ഏറ്റുവാങ്ങി ഭാര്യ അജിതാ ബീഗം ഐപിഎസ് സിറ്റി പൊലീസ് കമ്മീഷണറായി ചുമതല ഏറ്റെടുത്തു. സംസ്ഥാന പൊലീസ് ചരിത്രത്തില്‍ ആദ്യമായാണ് ഭര്‍ത്താവ് ഭാര്യക്ക് ബാറ്റൺ കൈമാറുന്നത്.

കൊല്ലം നഗരത്തിന്റെ സുരക്ഷ അങ്ങനെ കുടുംബകാര്യമായി. ഒരു വര്‍ഷമായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന സതീഷ് ബിനോ പത്തനംതിട്ടയിലേക്ക് സ്ഥലം മാറിയപ്പോള്‍ പകരം എത്തിയത് ഭാര്യ അജിത ബീഗം. ജമ്മു കശ്മീര്‍ മുതല്‍ ഒട്ടനവധി സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഭര്‍ത്താവില്‍ നിന്ന് ബാറ്റേണ്‍ ഏറ്റു വാങ്ങാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് അജിത ബീഗം പറഞ്ഞു.

സുരക്ഷക്കായി താന്‍ കൊണ്ട് വന്ന പദ്ധതികള്‍ ഭാര്യ തന്നെക്കാള്‍ മികച്ച രീതിയില്‍ കോണ്ട് പോകുമെന്ന് സതിഷ് ബിനോയും പ്രതികരിച്ചു. നേരത്തേ കൊല്ലം റൂറല്‍ പൊലീസിന്റെ ചുമതലയാണ് അജിതാ ബീഗം വഹിച്ചിരുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News