ലണ്ടന്‍: ലോകക്രിക്കറ്റിലെ മിന്നും താരങ്ങള്‍ കളിക്കാന്‍ ഭയപ്പെടുന്നതും ഭയപ്പെട്ടതുമായ ബൗളര്‍മാര്‍ ഉണ്ടാകും. ഇന്ത്യന്‍ ക്രിക്കറ്റിന് സുവര്‍ണ കാലം സമ്മാനിച്ച ഹെലികോപ്റ്റര്‍ ഷോട്ടുകാരന്‍ സാക്ഷാല്‍ ധോണിയുടെ സ്വപ്‌നങ്ങളിലും ഭീതി പരത്തിയ ഒരു ബൗളര്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ധോണി തന്നെ ആ പേര് വെളിപ്പെടുത്തി.
കരിയറില്‍ ഏറ്റവുമധികം ഭയപ്പെട്ട ബൗളര്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഷൊയിബ് അക്തര്‍ എന്നായിരുന്നു ധോണിയുടെ തുറന്നുപറച്ചില്‍. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്നറിയപ്പെട്ട അക്തര്‍ ലോക ക്രിക്കറ്റില്‍ വിരാചിച്ചിരുന്ന ഘട്ടത്തിലായിരുന്നു ധോണി കൡക്കളത്തിലലെത്തിയത്. അധികമൊന്നും നേരിടേണ്ടി വന്നിട്ടില്ലെങ്കിലും ഇന്നും അക്തര്‍ ധോണിക്ക് പേടി സ്വപ്‌നം തന്നെ.
അക്തറിനെ ഭയപ്പെടാന്‍ വ്യക്തമായ കാരണങ്ങളും ധോണിയ്ക്കുണ്ടായിരുന്നു. ആരേയും ഭയപ്പെടുത്തുന്ന വേഗം തന്നെയായിരുന്നു പ്രധാനം. യോര്‍ക്കറുകളും ബൗണ്‍സറുകളും എറിയും. ചിലപ്പോള്‍ ബീമറുകളും. പ്രവചനാതീതമാണ് അക്തറിന്റെ ബൗളിംഗ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ കളിക്കുന്നത് പ്രയാസമായിരുന്നെങ്കിലും ആസ്വദിച്ചിരുന്നെന്നും ധോണി വ്യക്തമാക്കി
Get real time update about this post categories directly on your device, subscribe now.