കഴുകാത്ത ജീന്‍സിട്ട് നടക്കുന്നു എന്ന് പറഞ്ഞ് ഇനി ആരേയും കളിയാക്കരുത്. ജീന്‍സ് കഴുകരുതെന്നാണ് വിദഗ്‌ധോപദേശം. ഉപദേശം നല്‍കുന്നത് അതിനര്‍ഹനായ വ്യക്തി തന്നെ, ലോകപ്രശസ്ത ജീന്‍സ് ബ്രാന്റ് ലിവൈസിന്റെ സിഇഒ ചിപ് ബെര്‍ഗ്. ഫോര്‍ച്ചൂണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ചിപ് ബെര്‍ഗ് ജീന്‍സ് കഴുകരുതെന്ന് പറഞ്ഞത്. അങ്ങനെ പറയാന്‍ അദ്ദേഹത്തിന് കാരണങ്ങളുമുണ്ട്.
‘സാധാരണ നമ്മളെന്താണ് ചെയ്യുന്നത്?ജീന്‍സിട്ട് പുറത്തു പോകും. തിരിച്ചു വന്നാല്‍ ജീന്‍സൂരി അലയ്ക്കാന്‍ കൊടുക്കുകയോ വാഷിങ് മെഷീനില്‍ ഇടുകയോ ചെയ്യും. ഇത് അബദ്ധമാണ്. അപൂര്‍വമായി മാത്രമേ ജീന്‍സ് കഴുകേണ്ടതുളളൂ.’ചിപ് ബെര്‍ഗ് പറയുന്നു.
ജീന്‍സ് തുടരെ തുടരെ കഴുകുന്നത് നാശമാകൂന്നതിന് കാരണമാകുമെന്നാണ് ലിവൈസ് സിഇഒയുടെ പക്ഷം. എന്നാല്‍ ചെളി പറ്റിയാല്‍ എന്തു ചെയ്യും?ചിപ് ബെര്‍ഗ് തന്നെ മറുപടി പറയും.’എല്ലായിടത്തും ചെളി പറ്റിയില്ലെങ്കില്‍ ജീന്‍സ് കഴുകേണ്ടതില്ല. ചെളി പറ്റിയ ഭാഗം മാത്രം വൃത്തിയാക്കിയാല്‍ മതി.
ഇടക്കിടെ കഴുകുന്നത് ജീന്‍സ് കേടു വരുത്തുകയും ചെയ്യും വെള്ളം പാഴാക്കുകയും ചെയ്യും. ഞാന്‍ ഇങ്ങിനെയാണ് ചെയ്യുന്നത്. കഴുകുകയാണെങ്കില്‍ തന്നെ വാഷിങ് മെഷീന്‍ ഉപയോഗിക്കാതെ കൈ കൊണ്ടാണ് ജീന്‍സ് കഴുകുക’ചിപ് ബെര്‍ഗിന് സംശയമില്ല.
Get real time update about this post categories directly on your device, subscribe now.