കോട്ടയത്ത് വിപ്പ് ലംഘിച്ച് കേരളാ കോണ്‍ഗ്രസ് എം അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷസ്ഥാനം ബിജെപിക്ക്

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടതിന് ശേഷം നടന്ന മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ അഞ്ചംഗങ്ങള്‍ മാത്രമുണ്ടായിരുന്ന മാണി വിഭാഗത്തെ സഹായിച്ചത് സ്വതന്ത്ര അംഗമായ സന്ധ്യ ജി നായരുടെ വോട്ടാണ്. അതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് വിജയിച്ചതോടെ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം മാണി വിഭാഗത്തിന് ലഭിക്കുകയും ചെയ്തു.

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരണ സ്മരണ എന്ന നിലയിലാണ് ആരോഗ്യ വിഭ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലേക്ക് സന്ധ്യ ജി നായരെ പിന്തുണയ്ക്കണക്കാനുള്ള കേരളാ കോണ്‍ഗ്രസ് എം ജില്ലാകമ്മറ്റിയുടെ തീരുമാനമാണ് അട്ടിമറിക്കപ്പെട്ടതെന്ന് സന്ധ്യ ജി നായര്‍ പറഞ്ഞു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റ് രണ്‍ദീപിന്റെ ഭാര്യയാണ് സന്ധ്യ ജി നായര്‍.

കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ഇ ജെ അഗസ്തി നല്‍കിയ വിപ്പാണ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന മിനി മനോജ് ലംഘിച്ചതോടെയാണ് സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനം ബിജെപിക്ക് ലഭിച്ചത്. ബിജെപിയുമായി ഒത്തുക്കളിച്ചത് കേരളാ കോണ്‍ഗ്രസ് എം മണ്ഡലം
പ്രസിഡന്റാണെന്നും സന്ധ്യ ആരോപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News