തിരുവനന്തപുരം: സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിക്കു നേരെയുള്ള സംഘപരിവാര്‍ ആക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ആര്‍എസഎസിന്റെ വര്‍ഗീയ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ രാജ്യത്താകമാനം സംഘടിപ്പിക്കുന്നത് ഇടതുപക്ഷവും പ്രത്യേകിച്ച് സിപിഐ എം ആണ്.
വര്‍ഗീയ അജണ്ടയ്‌ക്കെതിരെ സംഘടിപ്പിക്കപ്പെടുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളാണ് രാജ്യം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ഫാസിസ്റ്റു സ്വാഭാവമുള്ള അതിക്രമങ്ങള്‍ നടത്താന്‍ സംഘ്പരിവാരത്തെ പ്രേരിപ്പിക്കുന്നതെന്നും എസ് എഫ് ഐ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും,അമിത്ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കന്മാരും ഏറ്റവും ഒടുവില്‍ കേരളം സന്ദര്‍ശിച്ചപ്പോഴും മാനവികതയും സഹിഷ്ണുതയും നിറഞ്ഞുനില്‍ക്കുന്ന മനസ്സോടെയാണ് കേരളം സ്വീകരിച്ചത്. എന്നാല്‍ ഡല്‍ഹി ആക്രമണം രാജ്യത്തിനുനല്‍കുന്ന സന്ദേശം അപകടകരമാണ്. ഇത് രാജ്യത്തെ ജനാധിപത്യചരിത്രത്തിന് തന്നെ തീരാകളങ്കമാണ്.
സമാധാനവും സഹിഷ്ണുതയും ഉള്ള ഇടങ്ങളില്‍പോലും അശാന്തിവിതയ്ക്കാന്‍ ലക്ഷ്യമിട്ടോണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ആര്‍എസ്എസ് തീക്കൊള്ളികൊണ്ടു തലചൊറിയുകയാണ്. സീതാറാം യെച്ചുരിക്കുനേരെയുള്ള കയ്യേറ്റത്തില്‍ പ്രതിഷേധിച് കേരളത്തിലെ മുഴുവന്‍ ജില്ല ഏരിയ കേന്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വരും ദിവസങ്ങളിലും സംഘപരിവാറിന്റെ ഫാസിസത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തികൊണ്ടുവരുമെന്നു എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജയിക് സി തോമസ് സെക്രട്ടറി എം വിജിന്‍ എന്നിവര്‍ വ്യക്തമാക്കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here