ആസൂത്രിത ആക്രമമാണെന്ന് കോടിയേരി; ശക്തമായ പ്രതിഷേധമുയരും; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം

തിരുവനന്തപുരം: സി പി ഐ എം ആസ്ഥാനത്ത് കയറി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ചത് ആസൂത്രിതമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കലിപൂണ്ട് നടക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയിലെ കേരളാ ഹൗസിന് മുന്നില്‍ നടന്ന ആക്രമണം ഇതിന്റെ സൂചനയായിരുന്നു. നേരത്തെ തന്നെ സി പി ഐ എം നേതാക്കളെ രാജ്യവ്യാപകമായി തടയാനും ആക്രമിക്കാനും സംഘപരിവാര്‍ ശ്രമങ്ങളുണ്ടായിരുന്നെന്നും കോടിയേരി ചൂണ്ടികാട്ടി. സിതാറാം യെച്ചൂരിയെ നാഗ്പൂരില്‍ തടയാന്‍ ശ്രമിച്ചതും മുഖ്യമന്ത്രി പിണറായിക്കെതിരായ കൊലവിളിയും ഇതിന്റെ ഭാഗമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജനറല്‍ സെക്രട്ടറിക്കെതിരായ ആക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുമെന്നും കോടിയേരി വിശദീകരിച്ചു. നാളെ സംസ്ഥാന വ്യാപകമായി സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വിവരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News