തിരിഞ്ഞ് കൊത്തി; താനിറക്കിയ വിവാദ ഉത്തരവ് സെന്‍കുമാര്‍ തന്നെ തിരുത്തി

തിരുവനന്തപുരം: സെന്‍കുമാറിന്റെ വിവാദ ഉത്തരവ് സെന്‍കുമാര്‍ തന്നെ തിരുത്തി. സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതല മധ്യമേഖലാ ഐജി വിജയന് നല്‍കാനുളള ഉത്തരവാണ് സെന്‍കുമാര്‍ തന്നെ തിരുത്തിയത്. പുതിയ നോഡല്‍ ഓഫീസറായി ബറ്റാലിയന്‍ എസ് പി ഷെഫീന്‍ അഹമ്മദിനെ നിയമിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി ഇല്ലാതെ ഐജിക്ക് പ്രത്യേക ചുമതല നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് സെന്‍കുമാര്‍ തന്നെ താനിറക്കിയ ഉത്തരവ് തിരുത്തിയത്
സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നോഡല്‍ ഓഫീസര്‍ ആയി മധ്യമേഖലാ ഐജി പി വിജയനെ നിയമിച്ച് കൊണ്ട് കഴിഞ്ഞ ദിവസമാണ് സെന്‍കുമാര്‍ ഉത്തരവ് ഇറക്കിയത്.എന്നാല്‍ ഈ കാര്യം വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ ഡിജിപി സെന്‍കുമാര്‍ അറിയിച്ചിരുന്നില്ല. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് തന്റെ മുന്‍ ഉത്തരവ് സെന്‍കുമാര്‍ തന്നെ തിരുത്തിയത്. ഐജി പി വിജയന് പകരമായി സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചുമതല ബറ്റാലിയന്‍ എസ് പി ഷെഫീന്‍ അഹമ്മദിന് നല്‍കി.

ചെയര്‍മാന്‍ സ്ഥാനത്ത് ഉണ്ടായിരുന്ന എ ഡി ജി പി പദ്മകുമാറിന് പകരമായി ദക്ഷിണമേഖലാ ADGP ബി സന്ധ്യക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. സി ഐ റാങ്കിന് മുകളിലുളള ഉദ്യോഗസ്ഥരുടെ തൊഴില്‍ വിഭജനം നടത്താനും ചുമതലകള്‍ നല്‍കാനുമുളള പൂര്‍ണ്ണ അധികാരം സര്‍ക്കാരിന് ആണെന്ന് ഇരിക്കെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നോഡല്‍ ഓഫീസറായി വിജയനെ തീരുമാനിച്ച സെന്‍കുമാറിന്റേ നടപടി വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ നടത്തിയ നിയമനത്തില്‍ സെന്‍കുമാറിനെതിരെ വകുപ്പ് തല നടപടി വന്നേക്കാം എന്ന സൂചന ലഭിച്ചതോടെയാണ് തന്റെ തന്നെ ഉത്തരവ് ഭേഭഗതി ചെയ്ത് സെന്‍കുമാര്‍ തടി രക്ഷിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News