നയന്‍താരയ്ക്ക് സ്വപ്‌ന നേട്ടം; ചരിത്രംകുറിക്കാനെത്തുന്ന സംഘമിത്ര രാജകുമാരിയായി നയന്‍സ് എത്തും

ഇന്ത്യന്‍ സിനിമയില്‍ ബാഹുബലി സൃഷ്ടിച്ച എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തെറിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സംഘമിത്രയുടെ പ്രചരണമാരംഭിച്ചത്. ദൃശ്യവിസ്മയത്തിലും ബജറ്റിലുമെല്ലാം ബാഹുബലിയെ വെല്ലുമെന്ന് പ്രഖ്യാപിച്ച ചിത്രം ശ്രുതിഹാസനായിരിക്കും ടൈറ്റില്‍ റോളിലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശ്രുതി ചിത്രത്തില്‍ നിന്നും പുറത്തായതിന് പിന്നാലെ ആരാകും സംഘമിത്ര രാജകുമാരിയുടെ വേഷത്തിലെത്തുമെന്ന് ചലച്ചിത്ര ലോകം ഉറ്റുനോക്കിയിരുന്നു.

തെന്നിന്ത്യന്‍ താരസുന്ദരിയെന്നും ലേഡി സൂപ്പര്‍ സ്റ്റാറെന്നുമൊക്കെ വാഴ്ത്തപ്പെടുന്ന നമ്മുടെ സ്വന്തം നയന്‍താരയാകും സംഘമിത്രയാകുകയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകുമെന്നും സൂചനയുണ്ട്.


തമിഴ് ചലച്ചിത്ര ലോകത്ത് അത്ഭുതം കുറിക്കാനെത്തുന്ന സംഘമിത്ര പ്രശസ്ത സംവിധായകന്‍ സുന്ദര്‍.സി യാണ് അണിയിച്ചൊരുക്കുന്നത്. ഇത്തവണത്തെ കാന്‍സ് ചലച്ചിത്രോത്സവത്തില്‍ വച്ചായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ബാഹുബലി പോലെ രണ്ട് ഭാഗങ്ങളിലായിരിക്കും സംഘമിത്രയെന്നും വ്യക്തമായിരുന്നു.

എഡി എട്ടാം നൂറ്റാണ്ടില്‍ സ്വന്തം രാജ്യത്തെ സംരക്ഷിക്കാന്‍ സംഘമിത്ര രാജകുമാരി നടത്തുന്ന പോരാട്ടമാണ് ചിത്രമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്തായാലും സംഘമിത്ര രാജകുമാരിയായി നയന്‍താര എത്തുമെന്നറിഞ്ഞതോടെ ആരാധകര്‍ ഹാപ്പിയിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here