തിരുവനന്തപുരം: സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ സംഘപരിവാര്‍ നടത്തിയ ആക്രമണത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും ഇല്ലാതാക്കാന്‍ ആര്‍.എസ്.എസ് നടത്തുന്ന ആക്രമണ പരമ്പരയുടെ ഗൂഢാലോചനയാണ് യെച്ചൂരി യ്ക്കു നേരെയുള്ള ആക്രമണമെന്ന് പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ വി.എന്‍ മുരളി പറഞ്ഞു.

യച്ചൂരി ക്കെതിരെ യുള്ള സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തു നടന്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എന്‍ മുരളി പുകസ ജില്ലാ സെക്രട്ടറി വിനോദ് വൈശാഖി, സി.അശോകന്‍, കെ.ജി സൂരജ് എന്നിവര്‍ സംസാരിച്ചു. വിചാരധാര കത്തിച്ച് പ്രതിഷേധിച്ചു കൊണ്ടാണ് കൂട്ടായ്മ ആരംഭിച്ചത്.