ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയ്യേറ്റം നടത്തിയ കേസ് അട്ടിമറിക്കാന്‍ ദില്ലി പൊലീസ് നീക്കം. കൈയ്യേറ്റം ഉണ്ടായിട്ടില്ലെന്നും പകരം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ഹിന്ദുസേന പ്രവര്‍ത്തകര്‍ ചെയതതെന്നുമാണ് പൊലീസ് നിലപാട്.
പ്രതികള്‍ക്ക് എതിരെ കൈയ്യേറ്റം നടത്തിയതിന് കേസ് ചുമത്തിയിട്ടില്ലെന്നും മന്തിര്‍മാര്‍ഗ് എസ്എച്ച്ഒ ആദിത്യനാഥ് അറിയിച്ചു. അതേസമയം സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപിച്ച് ഹിന്ദുസേന ഉടന്‍ പരാതി നല്‍കും.
എകെജി ഭവനില്‍ അധികൃമിച്ച് കയറി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പൊലീസിന്റേയും മാധ്യമങ്ങളുടേയും സാന്നിദ്ധ്യത്തില്‍ കൈയ്യേറ്റം ചെയ്തത് പവന്‍ കൗള്‍, ഉപേന്ദ്ര എന്നീ രണ്ട് ഹിന്ദുസേന പ്രവര്‍ത്തകരാണ്. കസ്റ്റഡിയില്‍ എടുത്ത ആക്രമികളെ ആദ്യം കൊണ്ടുപോയത് മന്തിര്‍മാര്‍ഗ് പൊലീസ് സ്‌റ്റേഷനിലേക്കായിരുന്നു. ആക്രമികളെ പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കുന്നതിന് മുമ്പേ ഹിന്ദുസേന നിയോഗിച്ച അഭിഭാഷകന്‍ അഡ്വ രാജ് കുമാര്‍ ജെയ്ന്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നു.
സ്റ്റേഷനിനില്‍ എത്തിച്ച രണ്ട് ആക്രമികളേയും സ്‌റ്റേഷന്‍ ഹോം ഓഫീസര്‍ ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നു എന്നാണ് പിന്നീട് പൊലീസ് അറിയിച്ചത്. ഇതിന് പിന്നാലെ ഡിസിപി ബികെ സിങ്ങ് മുമ്പാകെ ആക്രമികളെ ഹാജരാക്കി വീണ്ടും സ്‌റ്റേഷനിലേക്ക് തിരികെ എത്തിച്ചു .ഇവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് ഇതിന് പിന്നാലെ എകെജി ഭവന്‍ സന്ദര്‍ശിച്ച ഡിസിപി മാധ്യമങ്ങളെ അറിയിച്ചു.
എന്നാല്‍ എകെജി ഭവനില്‍ കൈയ്യേറ്റം ഉണ്ടായിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ഹിന്ദുസേന പ്രവര്‍ത്തകര്‍ ചെയതതെന്നുമാണ് ഇപ്പോഴത്തെ പൊലീസ് നിലപാട്. അതിനാല്‍ തന്നെ പ്രതികള്‍ക്ക് എതിരെ കൈയ്യേറ്റം നടത്തിയതിന് കേസ് ചുമത്തിയിട്ടില്ലെന്നും മന്തിര്‍മാര്‍ഗ് എസ്എച്ച്ഒ ആദിത്യനാഥ് അറിയിച്ചു. എന്ത് കേസ് ചുമത്തിയാലും കക്ഷികളെ രക്ഷിക്കാന്‍ എത് അറ്റം പോകുമെന്ന് ഹിന്ദുസേന അഭിഭാഷകനും പ്രതികരിച്ചു.

Get real time update about this post categories directly on your device, subscribe now.