കൊച്ചി മെട്രോയുടെ സംവിധാനങ്ങളും സജ്ജീകരണങ്ങളും കണ്ടറിയാം

കൊച്ചി: യാത്രക്കാരെ വരവേല്‍ക്കാന്‍ പൂര്‍ണ്ണ സജ്ജമായിരിക്കുന്ന മെട്രോ സ്റ്റേഷനുകളില്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ സ്റ്റേഷനുകളിലും 30 ഓളം ഇഇഠഢ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.ഇതിനു പുറമെ ട്രെയിനുകള്‍ക്കകം പൂര്‍ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാണ്.

മറ്റൊരു സവിശേഷതയും മെട്രൊയ്ക്കുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ഏതു യാത്രക്കാരനും ഡ്രൈവറുമായി നേരിട്ട് സംസാരിക്കാനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട് എന്നതാണ് ആ സവിശേഷത.

വനിതകളും ഇതര സംസ്ഥാനക്കാരും ഉള്‍പ്പടെ യാത്രക്കാരുടെ സുരക്ഷക്കായി നിയോഗിച്ച അറുനൂറില്‍പ്പരം ജീവനക്കാര്‍ ഓരോ സ്റ്റേഷനിലും സജീവമാണ്. കൂടാതെ സംസ്ഥാന പോലീസ് സേനയില്‍ നിന്നും 138 പേരെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.പരാതിയോ നിര്‍ദേശങ്ങളൊ അറിയിക്കാനായി ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സദാ നേരവും ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി പ്രവഹിക്കുന്ന മെട്രൊ ട്രാക്കില്‍ അത്യാവശ്യ ഘട്ടം വരുമ്പോള്‍ പവര്‍ ഓഫ് ചെയ്യാനുള്ള പ്രത്യേക സ്വിച്ചും സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളെല്ലാം പൂര്‍ണ്ണ സജ്ജമായ കൊച്ചി മെട്രോ ഉദ്ഘാടന ദിവസത്തിനായി കാത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News