മിഷേല്‍ ഷാജിയുടെ മരണം; സംശയാസ്പദമായ ബൈക്ക് യാത്രക്കാരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: സി.എ വിദ്യാര്‍ത്ഥി മിഷേല്‍ ഷാജിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിലെ ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ചിന്റെ അവസാന ശ്രമം. കലൂര്‍ പള്ളിക്ക് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ട ബൈക്ക് യാത്രക്കാരിലേക്ക് അന്വേഷണം എത്തിനില്‍ക്കുന്നത്. പള്‍സര്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.

സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇവര്‍ക്ക് മിഷേലിന്റെ മരണവുമായി ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാനാണ് പരിശോധന.
ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് കൊച്ചികായലില്‍ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മിഷേലിനെ കാണാതാകുന്നതിന് തലേ ദിവസം കലൂര്‍ പള്ളിക്ക് മുന്നില്‍ ബൈക്കിലെത്തിയ യുവാക്കളെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. മിഷേല്‍ പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ട് മുന്‍പ് പള്ളിക്ക് മുന്നിലുള്ള റോഡില്‍ ബൈക്കില്‍ യുവാക്കള്‍ എത്തുകയും മിഷേല്‍ പുറത്തിറങ്ങി റോഡിലേക്ക് കടന്നതോടെ തിരിച്ചുപോകുകയും ചെയ്തിരുന്നു. ഇതാണ് സംശയം ജനിക്കാനുള്ള കാരണം.

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും മുഖം വ്യക്തമായിട്ടില്ല. ദൃശ്യങ്ങളിലുള്ള യുവാക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിനെ സമീപിക്കണമെന്ന് അറിയിച്ചിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News