സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രാജ്യവ്യാപക പ്രതിഷേധം; മിണ്ടാതെ ബിജെപി ദേശീയ നേതാക്കള്‍

ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ കൈയ്യേറ്റത്തില്‍ രാജ്യവ്യാപക പ്രതിഷേധം. കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി രാഷ്ട്രീയ നേതാക്കള്‍ ആക്രമണത്തെ അപലപിച്ചു. നിരവധി നേതാക്കള്‍ യെച്ചൂരിക്ക് പിന്തുണയുമായി എകെജി ഭവനില്‍ എത്തി.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദേശീയ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പാര്‍ട്ടി ആസ്ഥാനത്തിന് അകത്ത് കയറി അപായപ്പെടുത്താന്‍ ശ്രമിക്കുന്നത്. സംഘപരിവാര്‍ നടത്തിയ സമാനതളില്ലാത്ത ഈ ആക്രമണത്തിന് എതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാഷട്രീയ കക്ഷിഭേദമന്യേ നിരവധി നേതാക്കള്‍ സംഘപരിവാര്‍ ആക്രമണത്തെ അപലപിച്ചു. നിരവധി നേതാക്കള്‍ യെച്ചൂരിക്ക് പിന്തുണയുമായി എകെജി ഭവനില്‍ എത്തി. എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്താമെന്ന് സംഘപരിവാര്‍ കരുതേണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ വ്യക്തമാക്കി.

സിപിഐഎം ജനറല്‍ സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം തികഞ്ഞ കാടത്തമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും പ്രതികരിച്ചു. എന്നാല്‍ സംഭവത്തെകുറിച്ച് പ്രതികരിക്കാന്‍ ഒരു ബിജെപി ദേശീയ നേതാവ് പോലും തയാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News