മെഡിക്കല്‍ കോളേജുകള്‍ക്കു വിട്ടുകൊടുക്കുന്ന മൃതദേഹങ്ങള്‍ പഠനശേഷം എന്തു ചെയ്യുന്നു? ഒരു മകള്‍ക്ക് പറയാനുള്ള ഞെട്ടിക്കുന്ന കഥ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകള്‍ക്കു വിട്ടുകൊടുക്കുന്ന മൃതദേഹങ്ങള്‍ പഠനശേഷം എന്തു ചെയ്യുന്നു? അച്ഛന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വിട്ടുകൊടുത്ത ഒരു മകള്‍ക്കു പറയാനുള്ള ഞെട്ടിക്കുന്ന കഥ ഇങ്ങനെ:

‘വലിയ വേദനയോടെയാണ് ഇതെഴുതുന്നത്. മരണശേഷം ശരീരം പഠനത്തിനായി വിട്ടുകൊടുക്കണമെന്നത് ഞങ്ങളുടെ അച്ഛന്റെ ആഗ്രഹമായിരുന്നു. അതനുസരിച്ച് അച്ഛനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് ആംബുലന്‍സ് വിളിച്ച് കൊണ്ടുപോയി അധികാരികളെ ഏല്‍പ്പിച്ചു.’

‘കുടുംബാംഗങ്ങളില്‍ ചിലര്‍ അനിഷ്ടം പറഞ്ഞിരുന്നു. നല്ല കാര്യം എന്നു പുകഴ്ത്തിയ ചിലര്‍ ഫ്‌ളക്‌സ് പ്രിന്റ് ചെയ്ത് തൂക്കുകയും ചെയ്തു. അച്ഛന്റെ ശരീരം അവിടെ ഏതവസ്ഥയിലായിരിക്കും എന്ന ചിന്ത വേദനയായി അവശേഷിച്ചു. മനുഷ്യര്‍ക്ക് ഉപയോഗപ്രദമായ കാര്യത്തിനല്ലേ, ആരോഗ്യ ശാസ്ത്രപഠനത്തിനും ഗവേഷണത്തിനുമൊക്കെയല്ലേ എന്ന തോന്നലില്‍ സാവധാനം ആശ്വാസം കണ്ടെത്തുകയും ചെയ്തു.’

‘പിന്നീട് പുറത്തു വന്ന വാര്‍ത്തകള്‍ ഞങ്ങളെ തകര്‍ത്തുകളഞ്ഞു. പഠനശേഷം ഇത്തരം ശരീരങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കുകയാണെന്ന് വാര്‍ത്തകള്‍ വരുന്നു. മൃതദേഹങ്ങള്‍ക്ക് നിയമപരമായി കൊടുക്കുന്ന പരിഗണനയോ മാന്യതയോ ഇവര്‍ക്ക് ലഭിക്കുന്നില്ല.’

‘പുരോഗമനേച്ഛയും മനുഷ്യസ്‌നേഹവും കൊണ്ട് മരണാനന്തരശരീരത്തെ പഠനാവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നവരോടും അവരുടെ കുടുംബത്തോടും ചെയ്യുന്ന കടുത്ത അപരാധമാണിത്. അവര്‍ വെറും മൃതശരീരങ്ങള്‍ മാത്രമല്ല ഞങ്ങള്‍ക്ക്.’

മാധ്യമപ്രവര്‍ത്തകനായ ഹരികുമാറാണ് ഭാര്യ ബീന ഹരിയുടെ ഈ കുറിപ്പ് പ്രസിദ്ധപ്പെടുത്തിയത്. Am sharing a post of my life partner Beena Hari . But not posting the pictures. It will hurt you എന്ന അറിയിപ്പോടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News