ഇത് വെറുമൊരു ഹ്രസ്വ ചിത്രമല്ല; ‘ഗിഫ്റ്റ് ഓഫ് സെക്‌സ്’ കണ്ടിരിക്കണം

സസ്‌പെന്‍സ് നിറഞ്ഞ ‘ഗിഫ്റ്റ് ഓഫ് സെക്‌സ്’ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു.

വിവാഹ വാര്‍ഷികത്തിന് ഭാര്യയ്ക്ക് സര്‍പ്രൈസ് സമ്മാനം കൊടുക്കുന്നതിനായി സുഹൃത്തിനെ സമീപിക്കുന്ന ഭര്‍ത്താവ്. സാധാരണ സമ്മാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒന്ന് കൊടുക്കാന്‍ നിര്‍ദേശിക്കുന്ന സുഹൃത്ത്. സമ്മാനം നല്‍കുമ്പോള്‍ ഭാര്യ തന്റെ ലൈംഗിക രോഗത്തെ കുറിച്ച് ഭര്‍ത്താവിനോടു വെളിപ്പെടുത്തുന്നതും ചികിത്സയില്ലാത്ത ഈ രോഗത്തെ കുറിച്ചറിഞ്ഞ് പരിഭ്രാന്തനാകുന്ന ഭര്‍ത്താവ്…. ഇങ്ങനെ പോകുന്നു ഗിഫ്റ്റ് ഓഫ് സെക്‌സ്’.

ശംഭു സജിത്തും അശ്വനി ദ്രാവിഡും ചേര്‍ന്നാണ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ശംഭു, ആര്‍ജെ നില്‍ജ, അരവിന്ദ് ടിഎം എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News