‘കക്കാന്‍ പഠിച്ചു, പക്ഷെ നില്‍ക്കാന്‍ പഠിച്ചില്ല. ബിജെപി ചെയര്‍പേഴ്‌സന്റെ അഴിമതിക്കഥ’; കാണാം കോക്ടെയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു അഴിമതിക്കഥ ഉരുത്തിരിഞ്ഞുവരികയാണ്. അതായത് ബിജെപിയുടെ ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വഴി വന്ന ഒരു കോഴക്കഥ. ഒരു കെട്ടിടത്തിന് നികുതി ഇളവു ചെയതുകൊടുത്ത് കോര്‍പ്പറേഷനു കോടികളുടെ നഷ്ടമുണ്ടാക്കിയ ചെയര്‍പേഴ്‌സണെതിരെ വിജിലന്‍സ് അന്വേഷണം വേണം എന്നാവശ്യപ്പെട്ട് സമരത്തിലാണ് ഇടതുപക്ഷം. അതായത് ആരുമറിയാതെ സ്വകാര്യകമ്പനിക്ക് ചെയര്‍പേഴ്‌സണ്‍ നികുതി ഇളവ് ചെയ്തുകൊടുത്തു. എന്നിട്ട് ഒരു മണ്ടത്തരവും കാണിച്ചു. നികുതി ഇളവ് നല്‍കിയതിന് നന്ദി അറിയിച്ച് ചെയര്‍പേഴ്‌സണ്‍ മേയര്‍ക്ക് ഒരു കത്ത് നല്‍കി. ഇതുകണ്ടപ്പോഴാണത്രെ മേയര്‍ക്ക് സംഗതി പിടികിട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News