തനിനിറം കാണിച്ച് സംഘിപൊലീസ്; യെച്ചൂരിക്ക് നേരെ കൈയ്യേറ്റം നടന്നിട്ടില്ലെന്ന് പൊലീസ്; നടപടിയില്‍ ആശ്ചര്യമില്ലെന്ന് യെച്ചൂരി

ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരെ സംരക്ഷിച്ച് ദില്ലി പൊലീസ്. ദില്ലി എകെജി ഭവനില്‍ യെച്ചൂരിക്ക് നേരെ കൈയ്യേറ്റം നടന്നിട്ടില്ലെന്ന് പൊലീസ് ചാര്‍ജ് ഷീറ്റില്‍ വ്യക്തമാക്കി.

എകെജി ഭവനില്‍ അതിക്രമിച്ചു കയറിയതിനും ശല്യമുണ്ടാക്കിയതിനുമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതികള്‍ ഹിന്ദുസേന അനുഭാവികള്‍ മാത്രമാണെന്നും പൊലീസ് വാദിക്കുന്നു. ഇവര്‍ക്ക് ഇന്നു ജാമ്യം ലഭിച്ചേക്കും.

ബുധനാഴ്ചയാണ് യെച്ചൂരിക്കുനേരേ ഹിന്ദുസേന പ്രവര്‍ത്തകരുടെ കൈയേറ്റമുണ്ടായത്. പൊലീസിന്റേയും മാധ്യമങ്ങളുടേയും സാന്നിദ്ധ്യത്തില്‍ പവന്‍ ആകൗള്‍, ഉപേന്ദ്ര എന്നീ രണ്ട് ഹിന്ദുസേന പ്രവര്‍ത്തകരാണ് യെച്ചൂരിയെ ആക്രമിച്ചത്. എന്നാല്‍ എകെജി ഭവനില്‍ കൈയ്യേറ്റം ഉണ്ടായിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് പ്രവര്‍ത്തകര്‍ ചെയ്തതെന്നുമാണ് പൊലീസ് നിലപാട്. അതിനാല്‍ തന്നെ പ്രതികള്‍ക്ക് എതിരെ കൈയ്യേറ്റം നടത്തിയതിന് കേസ് ചുമത്തിയിട്ടില്ലെന്നും മന്തിര്‍മാര്‍ഗ് എസ്എച്ച്ഒ ആദിത്യനാഥ് അറിയിച്ചു.

അതേസമയം, ദില്ലി പൊലീസ് നടപടിയില്‍ ആശ്ചര്യമില്ലെന്ന് യെച്ചൂരി പ്രതികരിച്ചു. കേസ് അന്വേഷിക്കുന്നത് ബിജെപി നിയന്ത്രിക്കുന്ന പൊലീസാണല്ലോയെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News