ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയുടെ രണ്ടാം പോരാട്ടം ഇന്ന്; ജയിച്ചാല്‍ സെമിയില്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യ ശ്രീലങ്കയെ നേരിടും. പാക്കിസ്ഥാനെതിരെ നേടിയ വന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുക. ഇന്നുജയിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്താം. അങ്ങനെയെങ്കില്‍ അടുത്ത ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരം ഇന്ത്യക്ക് സമ്മര്‍ദ്ദങ്ങളില്ലാതെ കളിക്കാം.

എന്നാല്‍ ശ്രീലങ്കക്കാകട്ടെ ഇന്നു ജയിച്ചാല്‍ സെമി സാധ്യത നിലനിര്‍ത്താം. ശ്രീലങ്ക ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടതിന് ശേഷമാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത. ബാറ്റിങ്ങിലാണെങ്കിലും ബൗളിങ്ങിലാണെങ്കിലുംഇന്ത്യന്‍ ടീം മികച്ച മുന്നേറ്റമാണ് നടത്തുന്നത്.
ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മികച്ച ഫോമിലാണ്. കോഹ്ലി യുവരാജ് ധോണി എന്നുവരടങ്ങിയ മധ്യനിര വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍ പ്രതികൂല സാഹചര്യത്തില്‍ പോലും ഇന്ത്യയെ ഒറ്റക്ക് കരകയറ്റാന്‍ ശേഷിയുള്ളവരാണ്.

അശ്വിനും ജഡേജയും ഉമേഷ് യാദവുമടങ്ങുന്ന ബൗളിങ്ങ് നിരക്കൊപ്പം ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയുമെത്തുമ്പോള്‍ ബൗളിങ്ങ് നിരയും ശക്തമാവുന്നു. ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് പാണ്ഡ്യയുമെത്തുന്നതോടെ കൊഹ്‌ലിയുടേത് മികച്ച ടീമാകുന്നു.
എന്നാല്‍ കനത്ത മഴക്കുള്ള സാധ്യതയാണ് ഇരു ടീമുകളെയും വലക്കുന്നത്. കാലാവസ്ഥാ റിപ്പോര്‍ട്ടുകളും കനത്തമഴക്കുള്ള സാധ്യതയെന്നാണ്. മുന്‍പ് നടന്ന മത്സരങ്ങളെല്ലാം മഴമൂലം ഉപേക്ഷിക്കുകയോ ചുരുക്കുകയോ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News