അങ്ങനെ സംഭവിച്ചാല്‍ അഭിനയം അവസാനിപ്പിക്കും; തുറന്നുപറഞ്ഞ് ഫഹദ് ഫാസില്‍

താന്‍ ആഗ്രഹിക്കുന്ന ജീവിതത്തിന് കരിയര്‍ തടസമായാല്‍, അഭിനയജീവിതം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് യുവതാരം ഫഹദ് ഫാസില്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറയുന്നു.

‘ഞാന്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമുണ്ട്. അത് വിട്ടുള്ള കളിയില്ല. എന്റെ കരിയര്‍ അതിന് തടസമാകുമെന്ന് തോന്നിയാല്‍ അത് ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ്. സിനിമ കഴിഞ്ഞാല്‍ ഞാന്‍ ഡിസ്‌കണക്ടഡായിരിക്കും. ഞാനും നസ്രിയയും പുതിയ ഫഌറ്റിലേക്ക് മാറി, ഞങ്ങളുടേതായ ലോകത്താണ്. ഇപ്പോള്‍ കുടുംബജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.’-ഫഹദ് പറയുന്നു. തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഗംഭീരമെന്ന് തോന്നുന്ന ചിത്രം വന്നാല്‍ ഇനിയും ഒരുമിച്ച് അഭിനയിക്കുമെന്നും ഫഹദ് പറഞ്ഞു.

സ്ത്രീയുടെ സഹനശക്തിയെ പരീക്ഷിക്കരുതെന്നും അവള്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ആണുങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നും ഫഹദ് പറഞ്ഞു. ആ മനസിന്റെ കരുത്ത് അത്രയും വലുതാണ്. അങ്ങനെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സ്ത്രീകളുടെ ദുരിതങ്ങള്‍ കാണുന്ന സിനിമകള്‍ക്കൊപ്പമാണ് ഞാന്‍ നിന്നത്. ടേക് ഓഫും 22 ഫീമെയില്‍ കോട്ടയവും പറഞ്ഞതും പെണ്ണിന്റെ സഹനത്തിന്റെയും പ്രതികരണത്തിന്റെയും കഥയാണ്. രണ്ടും പെണ്ണിന്റെ ആത്മധൈര്യത്തിന്റെ കഥ പറഞ്ഞ ചിത്രങ്ങളായിരുന്നു.’-ഫഹദ് അഭിമുഖത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News