ഫഹദിന്റെ പേരില്‍ തട്ടിപ്പ്; വഞ്ചിക്കപ്പെടരുതെന്ന് മുന്നറിയിപ്പ്

ആലപ്പുഴ: ഫഹദ് ഫാസിലിന്റെ പേരില്‍ പ്രചരിക്കുന്ന പരസ്യത്തില്‍ വീഴരുതെന്ന് പിതാവ് ഫാസില്‍. ഫഹദിന്റെ കുട്ടിക്കാലമോ ഫഹദിനൊപ്പം അഭിനയിക്കാനോ ആരെയും ക്ഷണിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തനിക്കോ ഫഹദിനോ യാതൊരു പങ്കുമില്ലെന്നും വ്യാജപരസ്യത്തില്‍പ്പെട്ട് ആരും വഞ്ചിതരാകരുതെന്നും ഫാസില്‍ അഭ്യര്‍ത്ഥിച്ചു.

നേരത്തെ വിവിധ സിനിമകളിലും സീരിയലുകളിലും അഭിനയിക്കാന്‍ അവസരം ഒരുക്കിയും ഡയറക്ടറെയും നിര്‍മ്മാതാവിനെയും ആവശ്യപ്പെട്ട് വന്‍ സാമ്പത്തിക തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പെന്ന നിലയില്‍ ഫാസില്‍ പരാതി നല്‍കിയിട്ടുളളത്. ഫഹദിന്റെ കുട്ടിക്കാലം അഭിനയിക്കാന്‍ ബാല നടന്‍മാരെ ആവശ്യമുണ്ടെന്ന പേരിലാണ് തട്ടിപ്പിന് സാധ്യത. പ്രമുഖ ഓണ്‍ പത്രങ്ങളില്‍ പരസ്യം ചെയ്തും ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചുമാണ് തട്ടിപ്പിന് കളമൊരുക്കിയിട്ടുളളത്.

കഴിഞ്ഞ ആറിന് ആണ് ഇത്തരത്തില്‍ പരസ്യം പ്രത്യക്ഷപ്പെട്ടിട്ടുളളത്. ഫഹദിന്റെ രൂപസാദ്യശ്യമുളള കുട്ടികളെ വേണമെന്നാണ് ആവശ്യം. ഇതിനായി പ്രചരണത്തില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ ആരും പ്രതികരിക്കുന്നില്ലെന്നും സിം കാര്‍ഡ് ഉടമയെ തേടിയപ്പോള്‍ അതും ഒരു ഫഹദിന്റെ പേരിലുളളതുമാണെന്ന് കണ്ടെത്തിയതായി ഫാസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News