മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന് അതിരുകളില്ല; കുടലിലെ കാന്‍സറിനെ വെല്ലുവിളിച്ച് എവറസ്റ്റ് കീഴടക്കിയ 47കാരന്‍ ഇയാന്‍ തൂത്തിലിന്റെ കഥ

മനുഷ്യചരിത്രം അങ്ങിനെയാണ്,വെല്ലുവിളികളെ അതിജീവിക്കല്‍. കൊല്ലാം പക്ഷെ തോത്പിക്കാനാവില്ല എന്ന് ഹെമിംഗ്‌വെ പറഞ്ഞത് ഇതു കൊണ്ടാണ്. നാല്‍പ്പത്തിയേഴുകാരന്‍ ഇയാന്‍ തൂത്തിലിനെ പരിചയപ്പെടാം, കുടലിലെ കാന്‍സറിനെ വെല്ലുവിളിച്ച് എവറസ്റ്റ് കീഴടക്കിയ ബ്രിട്ടീഷ് പൗരനെ.

2015ലാണ് ഇയാന് കാന്‍സറാണെന്ന് തിരിച്ചറിയുന്നത്. മാസങ്ങള്‍ മാത്രമേ ജീവിക്കാനാകൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ വിധിയെന്ന് പറഞ്ഞിരിക്കാന്‍ ഇയാന്‍ തയ്യാറല്ലായിരുന്നു. ഒരു എവറസ്റ്റെങ്കിലും കാണാതെ മരിക്കുന്നതെങ്ങിനെ? ഇയാന്‍ മനസില്‍ മാത്രമല്ല ഉറക്കെയും പറഞ്ഞു.

അതൊരു വെല്ലുവിളിയായിരുന്നു,രോഗത്തോട് മനുഷ്യന്‍ ഉയര്‍ത്തുന്ന വെല്ലുവിളി. അതിജീവനത്തിന് നിശ്ചയദാര്‍ഢ്യം മാത്രം മതിയെന്ന് ഇയാന്‍ തെളിയിക്കുകയായിരുന്നു. എവറസ്റ്റ് കയറിയിറങ്ങി ഇയാന്‍ ട്വിറ്ററില്‍ ഇങ്ങിനെ കുറിച്ചു, ‘ഇവിടെ വിശേഷിച്ചൊന്നും കാണാനില്ല, കാന്‍സര്‍ രോഗിയായ പര്‍വതാരോഹകനെ ഒഴിച്ച്.അയാള്‍ കുറച്ച് നിമിഷങ്ങളില്‍ ലോകത്തെ ഏറ്റവും വലിയവനാണ് താനും.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News