
മകളുണ്ടായതിന്റെ ത്രില്ലില്‍ തന്നെയാണ് ആസിഫ് അലി. ലോകത്തിലെ ഏറ്റവും സന്തുഷ്ടന്‍ എന്നായിരുന്നു മകളുണ്ടായ വിവരം ആരാധകരെ അറിയിച്ച് ആസിഫ് ഫേസ്ബുക്കില്‍ കുറിച്ചത്. സിനിമാതാരങ്ങള്‍ തങ്ങളുടെ കുട്ടികളെ മീഡിയകള്‍ക്ക് മുന്നില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തനാവുകയാണ് ആസിഫ്.
മകളുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ആസിഫ് തന്നെ പുറത്തുവിട്ടിരിക്കുന്നത്. മകള്‍ ഉണ്ടായ സന്തോഷം ആശുപത്രിലും ആഘോഷമാക്കി. ആശുപത്രി മുറി പിങ്ക് ബലൂണുകളും മിഠായികളും കൊണ്ട് അലങ്കരിച്ചു. ആശുപത്രിയില്‍ നിന്ന് പകര്‍ത്തിയ ചിത്രത്തില്‍ ആസിഫ് ഭാര്യ സമ മകന്‍ ആദം എന്നിവരും ഒപ്പമുണ്ട്. ജൂണ്‍ 2ന് ആണ് ഇവര്‍ക്ക് മകള്‍ പിറന്നത്. മകന്‍ ആദമിന് നാല് വയസ്സുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here