പണമില്ലെന്ന് യു.എന്‍, നൈജീരിയയിലെ 4 ലക്ഷം പേര്‍ കൊടുംപട്ടിണിയിലേയ്ക്ക്

നൈജീരിയയുടെ പലഭാഗങ്ങളും പലപ്രദേശങ്ങളും ബൊക്കൊഹൊറാമിന്റെ ഭീകരവാദത്തിന്റെ നിയന്ത്രണത്തിലാണ്. സൈന്യവും ബൊക്കൊഹൊറാമും തമ്മിലുളള ഏറ്റുമുട്ടല്‍ ശക്തമായി തുടരുകയാണ്.ഗ്രാമ പ്രദേശങ്ങള്‍ മിക്കതും കൊടും പട്ടിണിയുടേയും ദാരിദ്രത്തിന്റെയും പിടിയില്‍ അമര്‍ന്നിരിക്കുന്നു.

യു.എന്‍ മുന്‍കൈയ്യെടുത്ത് നടത്തുന്ന ലോക ഭക്ഷ്യ വിതരണ പരിപാടി മാത്രമായിരുന്നു വടക്കന്‍ നൈജീരിയക്കാരുടെ ഏക ആശ്വാസം.പരിപാടി അനുസരിച്ച് മേഖലയിലെ 4ലക്ഷം പേര്‍ക്ക് യു.എന്‍ എല്ലാദിവസവും ഭക്ഷണം എത്തിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതിയാണ് നിലയ്ക്കാന്‍ പോവുന്നത്.

പദ്ധതിയുമായി മുന്നോട്ട് പോകണമെങ്കില്‍ അടിയന്തരമായി 100 കോടി ഡോളര്‍ ധനസഹായം വേണമെന്നതാണ് യു.എന്‍ ഭക്ഷ്യവിതരണ ഏജന്‍സിയുടെ നിലപാട്.എന്നാല്‍ ഇതിന്റെ മൂന്നിലൊന്ന് പോലും ഇപ്പോള്‍ കൈവശമില്ലെന്നാണ് നൈജീരിയയിലെ യു എന്‍ ഹ്യുമാനിറ്റേറിയന്‍ ഡെപ്യൂട്ടികോര്‍ഡിനേറ്റര്‍ പീറ്റര്‍ ലന്റ്ഹര്‍ഗിന്റെ വിശദീകരണം.

നൈജീരിയയിലേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഉഗാണ്ടയിലെ സുഡാന്‍ അഭയാര്‍ത്ഥികള്‍ക്കായുളള യു.എന്‍ ഭക്ഷണ വിതരണ പദ്ധതിക്കായി ചെലവഴിച്ചിരുന്ന തുക അടുത്തിടെ നേര്‍പകുതിയായി യു.എന്‍ വെട്ടിക്കുറച്ചിരുന്നു.അമേരിക്ക ഉള്‍പ്പെടെയുളള മുതലാളിത്ത രാജ്യങ്ങള്‍ വിഹിതം നല്‍കുന്നതില്‍ വീഴ്ച്ച വരുത്തുന്നതാണ് പ്രതിസന്ധിയുടെ അടിസ്ഥാനകാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here