കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെയുള്ള പ്രത്യകസഭാസമ്മേളനത്തില്‍ നിയമസഭാ കാന്റീനില്‍ നിന്ന് ബീഫ് കഴിച്ച് എം.എല്‍.എമാര്‍. എ. പ്രദീപ് കുമാര്‍, എം. നൗഷാദ്, ആര്‍. രാജേഷ്, ഐ.ബി സതീഷ്, പ്രതിഭാ ഹരി, സി.കെ ആശ തുടങ്ങിയവരാണ് ബിഫ് കഴിച്ച്
കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്.
നിയമസഭാ സാമാജികര്‍ക്കായുള്ള കാന്റീനില്‍ എന്നും ബീഫ് ലഭ്യമാണെങ്കിലും പ്രത്യേകസമ്മേളനം പ്രമാണിച്ച് കൂടുതല്‍ ബീഫ് ആണ് ബീഫ് പ്രേമികള്‍ക്കായി തയ്യാറാക്കിയിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ പ്രമേയം പാസ്സാക്കാനായാണ് പ്രത്യേകനിയമസഭാസമ്മേളനം ചേര്‍ന്നത്.
കേന്ദ്രത്തിനെതിരെയുള്ള ഉപക്ഷേപം മുഖ്യമന്ത്രി സഭയില്‍ അവതരിച്ചു. ചര്‍ച്ചയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കുന്നു.പിന്നീട് സഭക്കകത്ത് മുഖ്യമന്ത്രി കൊണ്ടുവന്ന പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് അംഗങ്ങള്‍. പ്രമേയത്തിന് സഭയ്ക്ക് പുറത്തും പിന്‍തുണ പ്രഖ്യാപിച്ച് എംഎല്‍എ മാര്‍ നിയമസഭാ കാന്റീനില്‍ നിന്ന് ബീഫ് വാങ്ങി ആവോളം ആസ്വദിച്ച് കഴിച്ചു.
ബീഫിന് കൂട്ടായി ചപ്പാത്തിയും ഇഡ്ഢലിയും. എ.പ്രദീപ് കുമാര്‍, എം. നൗഷാദ്, ആര്‍. രാജേഷ്, ഐ.ബി സതീഷ്, പ്രതിഭാ ഹരി,സി.കെ.ആശ തുടങ്ങിയവരാണ് ബിഫ് കഴിച്ച് കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്.
സാധാരണ എല്ലാ ദിവസങ്ങളിലും നിയമസഭയിലെ ക്യാന്റീനില്‍ ബീഫ് ലഭ്യമാണ്. പക്ഷേ പ്രത്യേകസമ്മേളനം കണക്കിലെടുത്ത് ബീഫ് പ്രേമികള്‍ക്കായി കൂടുതല്‍ ബീഫ് വിഭവം റെഡ്ഡിയാക്കുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.