എന്നെ കൊന്ന മുഖ്യമന്ത്രി എത്തുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുത്: കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പിന് മറുപടിയുണ്ടോ ബിജെപിക്ക്

പൂനെ: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ അരങ്ങേറുകയാണ്. മോദി സര്‍ക്കാര്‍ അധികാരമേറ്റമാണ് കര്‍ഷകര്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടപ്പെട്ടത്. ബി ജെ പി യുടെ നയം അതേപടി നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിലാണ് കര്‍ഷക ആത്മഹത്യ അതിരൂക്ഷമായി നടക്കുന്നത്. ബി ജെ പി ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കര്‍ഷകര്‍ ജീവനൊടുക്കുന്ന സ്ഥിതി വിശേഷം.

കടക്കെണിയിലായ കര്‍ഷകരുടെ പ്രതിഷേധം മഹാരാഷ്ട്രയില്‍ ശക്തമായിരിക്കുന്നതിനിടയിലാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. പക്ഷെ 45 കാരന്‍ ധനാജി ചന്ദ്രകാന്ത് പക്ഷെ തന്റെ മരണത്തിന് കാരണക്കാര്‍ക്കെതിരെ വിരല്‍ ചൂണ്ടിയ ശേഷമാണ് കയറെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ തന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും അവസാനിപ്പിച്ചെന്ന് അദ്ദേഹം വേദനയോടെ കുറിച്ചിട്ടുണ്ട്.

കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പ് രാജ്യത്ത് വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്. രാജ്യത്തെ കര്‍ഷകരുടെയെല്ലാം അവസ്ഥ ഇതുതന്നെയാണെന്നാണ് ഏവരുടേയും പ്രതികരണം. തന്റെ ജീവിത സ്വപ്‌നങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എത്തിയ ശേഷം മാത്രമെ മൃതദേഹം സംസ്‌കരിക്കാവു എന്നാണ് ധനാജിയുടെ ആത്മഹത്യാക്കുറിപ്പിലെ പ്രതിഷേധം.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ധനാജിയെ കണ്ടെത്തിയത്. രണ്ട് പേജ് ദൈര്‍ഘ്യമുള്ള ആത്മഹത്യാക്കുറിപ്പില്‍ ഞാന്‍ കര്‍ഷകനാണെന്നും പേര് ധനാജി ചന്ദ്രകാന്ത് എന്നാണെന്ന് വ്യക്തമാക്കുന്ന കര്‍ഷകന്‍ താന്‍ ജീവനൊടുക്കുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ചു. ധനാജിയുടെ ഗ്രാമമായ കര്‍മളയില്‍ ഇന്ന് ഹര്‍ത്താലും നടക്കുകയാണ്. മുഖ്യമന്ത്രിയെത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം മഹാരാഷ്ട്ര സര്‍ക്കാരും ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News