
ബോളിവുഡിനെ മാറ്റി മറിച്ച ചിത്രമായിരുന്നു രംഗീല. സ്ത്രീയുടെ നഗ്‌നത സമര്‍ത്ഥമായി ഉപയോഗിച്ച, ഗ്ലാമറിന് പുതിയ വ്യഖ്യാനം നല്‍കിയ രാം ഗോപാല്‍ വര്‍മ്മ ചിത്രം. ആമിര്‍ഖാന്‍,ജാക്കി ഷെറോഫ് എന്നിവര്‍ അഭിനയിച്ച ചിത്രമായിട്ടും രംഗീല അറിയപ്പെട്ടത് നവാഗതയായ ഊര്‍മ്മിളയുടെ പേരില്‍. എആര്‍ റഹ്മാന്റെ സംഗീതമുണ്ടായിട്ടും ആരാധകര്‍ താലോലിച്ചത് ഊര്‍മ്മിളയുടെ നൃത്തച്ചുവടുകള്‍.
മുന്നയും മിലിയും സിനിമാ ലോകത്തെത്താന്‍ കൊതിക്കുന്നതും മിലി വലിയ താരമാകുന്നതുമാണ് ചിത്രത്തിലെ ഇതിവൃത്തം. താരമായിട്ടും വലിയ സൂപ്പര്‍ താരങ്ങള്‍ ഗോഡ്ഫാദര്‍മാരാകാമെന്ന് പ്രഖ്യാപിച്ചിട്ടും മുന്നയെ കൈവിടാത്ത നായികയെ സിനിമാ പ്രേമികള്‍ നെഞ്ചേറ്റി.
ഊര്‍മ്മിളയുടെ അഴകളവുകളുടെ ഉത്സവമായിരുന്നു രംഗീല, ചിത്രത്തിന്റെ പേരു പോലെ വര്‍ണാഭമായത്. ഈ ചിത്രമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ച ഘടകങ്ങളെ കുറിച്ചാണ് രാം ഗോപാല്‍ വര്‍മ്മ മനസു തുറന്നത്.
രംഗീലയെടുക്കാന്‍ തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം ഊര്‍മ്മിള തന്നെയായിരുന്നുവെന്ന് രാം ഗോപാല്‍ വര്‍മ്മ വെളിപ്പെടുത്തുന്നു. ഊര്‍മ്മിളയുടെ സൗന്ദര്യമായിരുന്നു കഥയും തിരക്കഥയും. ഒരര്‍ത്ഥത്തില്‍ ഊര്‍മ്മിളയോടുളള പ്രണയവും ആരാധനയും തന്നെയായിരുന്നു രംഗീലയെന്നും ബോളിവുഡിന്റെ സൂപ്പര്‍ ഡയറക്ടര്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വെളിപ്പെടുത്തുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here