
റംസാന്‍ മാസത്തില്‍ ബിക്കിനിയിട്ടഭിനയിച്ചതിന് യുവനടിക്ക് നേരെ തീവ്രഇസ്ലാമിസ്റ്റുകളുടെ ആക്രമണം. അമീര്‍ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദംഗലിലെ നായിക ഫാത്തിമ സന ഷെയ്ഖിനെതിരെയാണ് തീവ്ര ഇസ്ലാം മതവാദികളുടെ ആക്രമണം. ബിക്കിനി ധരിച്ച് കടപ്പുറത്ത് കസേരയില്‍ ഇരിക്കുന്ന തന്റെ ചിത്രം സന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ റംസാന്‍ മാസത്തില്‍ ഇത്തരം വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇസ്‌ളാം മത തീവ്രവാദികള്‍ക്ക് അത്ര പിടിക്കാതെ പോയത്.വിശുദ്ധ റംസാന്‍ മാസത്തിലെങ്കിലും സനയ്ക്ക് ഇത്തരം വേഷം ഒഴിവാക്കാമായിരുന്നുവെന്നാണ് അവര്‍ വാദിക്കുന്നത്. അതിന് പിന്നാലെ സന പോസ്റ്റ്‌ചെയ്ത ചിത്രത്തിന് താഴെ നിരവധി സദാചാരവാദികള്‍ ഉപദേശവും തെറിവിളിയും നീല നിറഞ്ഞ കമന്റുകളുമായി എത്തി.
അമീര്‍ നിര്‍മ്മിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലഭിനയിക്കാനാണ് സന മാല്‍ദ്വീവ്‌സിലെത്തിയിരിക്കുന്നത് ഇതിനിടയാണ് നടിയുടെ ബിക്കിനി ചിത്രം വിവീദമായത്.സിനിമ നടിയെന്ന നിലയില്‍ അവര്‍ എന്ത് വേഷം വേണമെങ്കിലും ധരിച്ചോട്ടെ. പക്ഷേ ഈ വിശുദ്ധമാസത്തിലെങ്കിലും അല്‍പം അന്തസ് കാട്ടാം എന്നും ഫാത്തിമ, നിങ്ങളെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റാണ് ഏറെപ്പേരും ചെയ്തിരിക്കുന്നത്.
എന്നാല്‍ സദാചാരവാദികളുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടും ഫാത്തിമയെ പിന്തുണച്ചും ഒരു കൂട്ടം ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്. വസ്ത്രം തിരഞ്ഞെടുക്കല്‍ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ് ഇവര്‍ ഫാത്തിമയ്ക്ക് തുറന്ന പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here