ദിലീപിന്റെ യുഎസ് ഷോയ്ക്ക് പോയപ്പോള്‍ ചിലരുടെയൊക്കെ യഥാര്‍ത്ഥസ്വഭാവം മനസ്സിലായി; നമിത പ്രമോദിന്റെ വീഡിയോ

വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ദിലീപിന്റെ യു എസ് ഷോ ആരംഭിച്ചത്. ഷോ കഴിഞ്ഞ് കഴിഞ്ഞ ദിവസം എല്ലാവരും തിരിച്ചെത്തിയിരുന്നു. ദിലീപും ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും പരിപാടിയില്‍ പങ്കെടുക്കയും ഗംഭീര വിജയമാകുകയും ചെയ്തിരുന്നു.

ദിലീപിനൊപ്പം നമിത പ്രമോദും റിമിടോമിയും പരിപാടി വിജയമാക്കുന്നതില്‍ നിര്‍ണായകമായിരുന്നു. യു എസ്സ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയും മനസ്സിലാക്കാന്‍ കഴിഞ്ഞെന്നാണ് തിരിച്ചെത്തിയ ശേഷം നമിത വ്യക്തമാക്കിയത്. മഴവില്‍ മനോരമയുടെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെയാണ് നമിത യു എസ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

യു എസ് ട്രിപ്പിലെ വിശേഷങ്ങളും നമിത പങ്കുവയ്ക്കുന്നുണ്ട്. യുഎസ് ഷോയില്‍ നമിത അവതരിപ്പിച്ച മൈക്കിള്‍ ജാക്‌സണിന്റെ സ്റ്റെപ്പുകളും പ്രൊമോ വീഡിയയിലുണ്ട്


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News