മദ്യനയം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ഇടത് മുന്നണിയുടെ അനുവാദം; സ്റ്റാര്‍ ഹോട്ടലുകളിലും കള്ള് ലഭ്യമാക്കണമെന്ന് വൈക്കം വിശ്വന്‍

തിരുവനന്തപുരം: ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് തിരുവനന്തപുരത്ത് ചേര്‍ന്ന ഘഉഎ യോഗം സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് അംഗീകാരം നല്‍കിയത്. മദ്യനയം സംബന്ധിച്ചുള്ള ശുപാര്‍ശകള്‍ യോഗം സര്‍ക്കാരിന് നല്‍കി. പുതിയ നയം ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് ഘഉഎ കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

മദ്യവര്‍ജ്ജനത്തില്‍ ഊന്നിനില്‍ക്കുന്നതാവണം സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. നിയമാനുസൃതമായി ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കണം. സുപ്രിംകോടതി വിധിപ്രകാരം പാതയോരത്തുണ്ടായിരുന്ന അടച്ചുപൂട്ടിയ ബാറുകളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കണം.

ഇതിനായി ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് പുറമെ പാതയോരത്തുനിന്ന് നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കണം. സ്റ്റാര്‍ ഹോട്ടലുകളിലും കള്ള് വിതരണം ചെയ്യണം. തുടങ്ങിയവയാണ് എല്‍ഡിഎഫിന്റെ നിര്‍ദ്ദേശങ്ങള്‍ എന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ടോഡി ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വെക്കുന്നതായി വൈകം വിശ്വന്‍ പറഞ്ഞു. മദ്യ നിരോധനം പ്രായോഗികമല്ല. മദ്യവര്‍ജ്ജനത്തില്‍ ഊന്നിനില്‍ക്കുന്നതാവണം മദ്യനയം. ഇതിനായി ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധവല്‍ക്കരണ പരിപാടി വിമുക്തി ശക്തമാക്കണം. സംസ്ഥാനത്ത് വ്യാപകമാകുന്ന വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവ തടയാനുള്ള നടപടി ഉണ്ടാവണമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കശാപ്പ് നിരോധനത്തിനെതിരെ 22ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റ് ജില്ലകളില്‍ വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് വൈക്കം വിശ്വന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel