20 കാരിയെ മുതല പിടിച്ചു. വീട്ടുകാരുടെ നിലവിളിക്കും രക്ഷിക്കാനായില്ല; പെണ്‍കുട്ടിയുടെ ശരീരം കണ്ടെത്താനായില്ല

ഉത്തര്‍പ്രദേശില്‍ 20 കാരിയെ മുതല പിടിച്ചു. ഇറ്റാവ ജില്ലയില്‍ വന്യജീവിസങ്കേതമായ നാഷണല്‍ ചമ്പാല്‍ സാങ്ച്വറിയിലാണ് ദാരുണസംഭവം നടന്നത്. വീട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു 20 കാരിയായ നീരജയെ മുതല വലിച്ചിഴച്ചുകൊണ്ട് പോയത്. പെണ്‍കുട്ടിയെ മുതല ആക്രമിക്കുന്ന കണ്ട വീട്ടുകാര്‍ ഉറക്കെ നിലവിളിച്ചെങ്കിലും നീരജയേയും കൊണ്ട് മുതല ആഴങ്ങളിലേക്ക് പോയി.

പൊലീസിന്റേയും മുങ്ങല്‍ വിദഗ്ധരുടേയും സഹായത്തോടെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ ശ്രമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഏകാദശി വൃതത്തിന്റെ ഭാഗമായി ഉപവാസത്തിനിടെ മുങ്ങിവരാനാണ് നീരജ നദിയിലേക്കിറങ്ങിയത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍ മുതലകള്‍ മുട്ടയിട്ട് അടയിരിക്കുന്ന കാലമാണിതെന്നും ഈ സമയത്ത് പെണ്‍മുതലകള്‍ അക്രമകാരികളാവുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഇതേക്കുറിച്ചറിയാതെയാണ് നീരജ കുളത്തില്‍ മുങ്ങിയത്. ആയിരകണക്കിന് വന്യജീവികളുടെ ആവാസകേന്ദ്രമാണ് കാണ്‍പൂരിലെ നാഷണല്‍ ചമ്പാല്‍ സാങ്ച്വറി.

അഞ്ഞൂറിലധികം മുതലകളും ഇവിടെയുണ്ട്.ചമ്പാല്‍ നദിയിലെ ജലനിരപ്പ് കുറയുന്നത് കാരണം മുതലകള്‍ക്ക് മീന്‍ ഉള്‍പ്പെടെയുള്ള പ്രകൃതിജന്യ ഭക്ഷണങ്ങള്‍ലഭിക്കാതെയാക എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വളരെയധികം രൂക്ഷവിമര്‍ശനങ്ങളാണ്അധികൃതര്‍ക്ക് നേരെ ഉയരുന്നത്. മുതലകള്‍ വസിക്കുന്ന നദിക്കരയിലേക്ക് ആളുകളെ അനുവദിക്കുന്നതെന്തിന് എന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നു ക!ഴിഞ്ഞു. നദിക്കരകളിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ചാണ് മിക്കവരും നദിക്കരയില്‍ എത്തുന്നത്.

രകളിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ചാണ് മിക്കവരും നദിക്കരയില്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here