തിരുവനന്തപുരം ബി.ജെ.പിയില്‍ പൊട്ടിതെറി; RSS ന്റെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍ ഒരു വിഭാഗം രഹസ്യയോഗം ചേര്‍ന്നു

തിരുവനന്തപുരം: ബി.ജെ.പി തിരുവനന്തപുരം ജില്ലാ ഘടകത്തില്‍ ഏറെ നാളായി തുടരുന്ന ഭിന്നത പൊട്ടിതെറിയുടെ വക്കിലെത്തിയിരിക്കുകയാണ്. RSS പാര്‍ട്ടിയില്‍ ചെലുത്തുന്ന അമിത മേധാവിത്വത്തിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ഭിന്നത രൂക്ഷമായത്. കുമ്മനം,വി മുരളീധരന്‍ പക്ഷഭേദമില്ലാതെ ആര്‍ എസ് എസിനെതിരെ സമാന അഭിപ്രായമുള്ളവര്‍ കരമനയില്‍ രഹസ്യയോഗം ചേര്‍ന്ന് നിലപാട് ശക്തമാക്കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരത്തെ ചില സംസ്ഥാനനേതാക്കളുടെ സാനിധ്യത്തിലായിരുന്നുയോഗം. പാര്‍ട്ടിയില്‍ ആര്‍.എസ്സ്.എസ്സ് നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ക്കെതിരെ നേതാക്കള്‍ യോഗത്തില്‍ പ്രതികരിച്ചു. തുടര്‍ന്ന് ആര്‍ എസ് എസിന്റെ അപ്രമാദിത്വം ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ കൂട്ടരാജിയുണ്ടാവുമെന്ന് കാണിച്ച് ഒരു വിഭാഗം നേതാക്കള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കത്ത് നല്‍കി. അതൃപ്തിയുള്ള 100ാളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചന നല്‍കിയാണ് കത്ത്.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഏകപക്ഷീയമാണ് പ്രവര്‍ത്തിക്കുന്നത് എന്നതടക്കം യോഗത്തില്‍ രൂക്ഷവിമര്‍ശനമുണ്ടായി. കഴിഞ്ഞദിവസം ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ബോംബാക്രമണം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയുണ്ടായതാണെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ഇതും നഗരസഭയില്‍ അഴിമതി നടത്തിയ ബി.ജെ.പി കൗണ്‍സിലര്‍ സിമി ജ്യോതിഷിനെതിരെ നടപടി എടുക്കാത്തതും പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് ദോഷം ചെയ്യ്‌തെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News