ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു ഒരു ലക്ഷം രൂപ സഹായം നല്‍കി

തിരുവനന്തപുരം: കഴിഞ്ഞ നാല് വര്‍ഷമായി തലസ്ഥാനത്തെ ആതുര ശുശ്രൂഷ രംഗത്തെ സാന്ത്വന പരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇ.കെ.നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് ജസ്റ്റിസ് ആര്‍ രാജേന്ദ്രബാബു ഒരു ലക്ഷം രൂപയുടെ സഹായധനം നല്‍കി. ട്രസ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുക ഏറ്റുവാങ്ങി.

കേരള ഹൈക്കോടതി മുന്‍ ജസ്റ്റീസും നിയമസഭ സെക്രട്ടറിയുമായിരുന്ന ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു ഇപ്പോള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശന ഫീസ് നിയന്ത്രണ കമ്മീഷന്‍ അധ്യക്ഷനാണ്. ഇ.കെ.നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.വിജയകുമാര്‍, മാനേജിംഗ് ട്രസ്റ്റി ആനാവൂര്‍ നാഗപ്പന്‍, കോലിയകോട് കൃഷ്ണന്‍നായര്‍, സി.അജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തിരുവനന്തപുരം മെഡിക്കല്‍കോളേജ്, റീജണല്‍ ക്യാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൈത്താങ്ങാണ് ഇ.കെ.നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. താമസ സൗകര്യവും ഭക്ഷണവും സൗജന്യമായി നല്‍കുകയാണ് ഇ.കെ.നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയ്ത് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here