ഈനാംപേച്ചിയുടെ ശല്‍ക്കങ്ങളുമായി കുമിളിയില്‍ നാല് പേര്‍ പിടിയില്‍

കുമളി: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് വില്‍പ്പനക്കായി കൊണ്ട് വന്ന ഈനാംപേച്ചിയുടെ ശല്‍ക്കങ്ങളുമായി രണ്ട് തമിഴ്‌നാട് സ്വദേശികളളുള്‍പ്പടെ നാല് പേര്‍ വനം വകുപ്പിന്റെ പിടിയിലായത്.കുമളി ബസ്ന്റാന്റ് പരിസരത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്

തമിഴ്‌നാട് ഉത്തമ വാളയം മംഗളാദേവി അടിവാരം സ്വദേശികളായ പാല്‍ പാണ്ടി (22)ഈശ്വരന്‍ (22) അണക്കരചക്കുപള്ളം പെരുനിലം ബിനോയി (42) വണ്ടിപ്പെരിയാര്‍ വാളാര്‍ ഡി കന്നിമാര്‍ ചോല കൊച്ചുപറമ്പില്‍ ആന്റണി ( 52 ) എന്നിവരാണ് പിടിയിലായത്. 4 മണിയോടെ കുമളി ബസ്ന്റാന്റ് പരിസരത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്.

പ്ലാസ്റ്റിക്ക് ചാക്കിനകത്ത് സൂക്ഷിച്ച നിലയിലായിരു ശല്‍ക്കങ്ങള്‍. മംഗളാദേവിയ്ക്ക് സമീപം പളിയ കുടിമേഖയില്‍ നിന്നും രേഖരിച്ചതായി പ്രതികള്‍ പറയുന്നു. അഭിജാര ക്രിയകള്‍ക്കും, മരുന്നിനും ഉപയോഗിക്കുമെന്ന് പറയപ്പെടുന്നു .കട്ടപ്പന ഫ്‌ളൈയിംഗ് സ്‌ക്വഡും കുമളി റേഞ്ചിലെ ചെല്ലാര്‍കോവില്‍ സെക്ഷന്‍ വനപാലകരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News