ഫ്രഞ്ച് കോര്‍ട്ടില്‍ ഇന്ത്യന്‍ വിപ്ലവം; മിക്‌സ്ഡ് ഡബിള്‍സ് കിരീടത്തില്‍ ബൊപ്പണ്ണ സഖ്യം മുത്തമിട്ടു

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സില്‍ ബൊപ്പണ്ണ- ദാബ്രോവ്‌സികി സഖ്യത്തിനു ഗ്രാന്‍സ്‌ലാം കിരീടം. ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയുടെയും പങ്കാളി കനേഡിയന്‍ താരവും ആദ്യമായണ് ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്.

ജര്‍മന്‍- കൊളംബിയന്‍ ജോഡിയായ അന്ന ലെന ഗ്രോയെന്‍ഫെല്‍ഡ്- റോബര്‍ട്ട് ഫറ സഖ്യത്തെ 2-6, 6-2, 12-10 എന്ന സ്‌കോറിനു വീഴ്ത്തിയാണ് ബൊപ്പണ്ണ സഖ്യം സ്വപ്‌നനേട്ടം സ്വന്തമാക്കിയത്. ഗ്രാന്‍സ്‌ലാം കിരീടം ചൂടുന്ന നാലാമത്തെ ഇന്ത്യക്കാരനെന്ന ഖ്യാതിയും ഇതോടെ ബൊപ്പണ്ണയ്ക്ക് സ്വന്തമായി. ലിയാന്‍ഡര്‍ പെയ്‌സ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ എന്നിവരാണ് മുന്‍ഗാമികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News