ഭിന്നശേഷി സൗഹൃദം കൊച്ചി മെട്രോയുടെ മുഖമുദ്ര; ഗര്‍ഭിണികള്‍ക്കും വൃദ്ധര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍

കൊച്ചി: മെട്രോ സ്റ്റേഷനുകളിലും ട്രയിനുകളിലും അംഗ പരിമിതര്‍ക്ക് പരാശ്രയമില്ലാതെ സഞ്ചരിക്കാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. പ്രത്യേകമായ ടിക്കറ്റ് കൗണ്ടര്‍, മുന്‍ ഗണനാ ഏരിയ തുടങ്ങിയവ. കൂടാതെ കാഴ്ച വൈകല്യമുള്ളവര്‍ക്കായി പ്രത്യേക നടപ്പാതകളുമുണ്ടാകും.

സ്റ്റേഷനില്‍ വന്ന് കയറിയത് മുതല്‍ യാത്ര കഴിഞ്ഞ് പുറത്ത് ഇറങ്ങും വരെയുള്ള നടക്കേണ്ട ഭാഗങ്ങളില്‍ ടെക്റ്റ ടൈലുകള്‍ പാകിയിരിക്കുകയാണ്. ഇത് അന്ധര്‍ക്ക് വഴി തിരിച്ചറിയാന്‍ സഹായിക്കുന്നു.

പ്രത്യേക പരിഗണന വേണ്ടവര്‍ക്ക് പ്രത്യേക സീറ്റുകളും സജ്ജമാണ്. കുഷിങ് സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ യാത്രക്കാര്‍ക്ക് ഫൈബര്‍ സീറ്റുകളാണെന്നിരിക്കെയാണ് ഈ സൗകര്യം. പൊതുവെ കൊച്ചി മെട്രോയുടെ നിര്‍മാണം തീര്‍ത്തും ഭിന്നശേഷി സൗഹൃദമാണെന്ന് പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News