മിന്നി തിളങ്ങാന്‍ നമിത; പുതിയ നമിത ആരേയും ഞെട്ടിച്ചേക്കും

ഒരു കാലത്ത് തമിഴ് സിനിമാപ്രേമികളുടെ നെഞ്ചിടിപ്പായിരുന്നു നടി നമിത. തമിഴ് ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സുമായി എത്തിയ നമിത പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടതാരമായി. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒരു മടിയും ഇല്ലാതിരുന്ന താരം തമിഴിലെ മുന്‍നിര നായകന്മാരുടെ വരെ ജോഡിയായി തിളങ്ങിയിരുന്നു.

എന്നാല്‍ ഗ്ലാമര്‍ ലോകത്ത് തിളങ്ങുന്നതിനിടെ സ്വന്തം തടിയെ കുറിച്ച് നമിത ചിന്തിച്ചിരുന്നില്ല. തടി അമിതമായി കൂടിയതോടെ നമിതയുടെ സൗന്ദര്യവും അവസരങ്ങളും പോയി. അങ്ങനെ ഒരു ഐറ്റം ഡാന്‍സിന് 25 ലക്ഷം രൂപവരെ പ്രതിഫലം വാങ്ങിയിരുന്ന നമിത സിനിമയില്‍ നിന്ന്തല്‍ക്കാല ഇടവേള എടുക്കേണ്ടി വന്നു.

4 വര്‍ഷത്തോളം സിനിമാ ലോകത്ത് നിന്ന് വിട്ടുനിന്ന നമിത മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. ഇപ്പോഴിതാ കൂടുതല്‍ അവസരങ്ങള്‍ നമിതയെ തേടിയെത്തുന്നു. പുതിയ മൂന്ന് ചിത്രങ്ങളില്‍ നമിത കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. വിജയുടെ പുതിയചിത്രത്തിലും നമിത ഗ്ലാമറസായി ആണ് എത്തുന്നത്.

തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്ത നമിത ഏറെ പണിപ്പെട്ടാണ് ശരീര ഭാരം കുറച്ച് കൂടുതല്‍ ആകാര വടിവ് സ്വന്തമാക്കിയത്. പുലിമുരുകനിലെ ഗെറ്റപ്പു തന്നെയാണ് നമിതക്ക് ഇപ്പോള്‍ കൈ നിറയെ ഗ്ലാമര്‍ വേഷങ്ങള്‍ ലഭിക്കാന്‍ കാരണം എന്നത് താരം തന്നെ തുറന്നു പറയുന്നു. അടുത്ത മാസം ആദ്യം പുതിയ ചിത്രത്തില്‍ നമിത ജോയിന്‍ ചെയ്യും. പാ രഞ്ജിത്തിന്റെ രജനി ചിത്രമായ കാലായില്‍ അധോലോകത്തെ ബാര്‍ ഡാന്‍സറായും നമിത പ്രത്യക്ഷപ്പെടുമെന്ന വാര്‍ത്തയും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News