ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് പരാജയം

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി ഉറപ്പിക്കാനുള്ള ഇന്ത്യന്‍ മോഹം പൊലിഞ്ഞു. നിര്‍ണായക മത്സരത്തില്‍ ശ്രീലങ്ക ഇന്ത്യയെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 321 റണ്‍സ് വിജയലക്ഷ്യം ലങ്ക 48.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു.

ധനുഷ്‌ക ഗുണതിലക (76) കുശാല്‍ മെന്‍ഡിസ (89) കുശാല്‍ പേരേരയ (47) ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് (52) എന്നിവരുടെ പ്രകടനമാണ് ലങ്കക്ക് മികച്ച വിജയം നേടികൊടുത്തത്.

ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഏകദിനത്തിലെ പത്താം സെഞ്ചുറി(125) നേടി. രോഹിത് ശര്‍മ്മ(78) ധോണി (63) 13 പന്തില്‍ പുറത്താകാതെ 25 റണ്‍സ് നേടിയ കേദാര്‍ ജാദവ് എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ്ങ് നിരയില്‍ തിളങ്ങിയത്.

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 321 റണ്‍സ് നേടി. കോഹ്ലി(0) ,യുവരാജ് (7)എന്നിവരെ ഇന്ത്യക്ക് പെട്ടന്ന് നഷ്ടമായി. ബൗളിങ്ങ് നിരയുടെ പരാജയമാണ് ഇന്ത്യക്ക് വിജയം നഷ്ടമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News