ക്രിസ്തീയ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും പിതൃസ്വത്തില്‍ അവകാശമെന്ന് ഹൈക്കോടതി

കൊച്ചി: പിതൃസ്വത്തില്‍ ക്രിസ്തീയ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. കൊച്ചിയിലെ മോണ്‍സിഞ്ഞോര്‍ സേവ്യര്‍ ചുള്ളിക്കലിന് മാതാപിതാക്കളുടെ വില്‍പ്പത്രപ്രകാരം ലഭിച്ച ഭൂമിയുടെ അവകാശം സംബന്ധിച്ച കേസിലാണ് ഉത്തരവ്.

വെദികന് സ്വത്തില്‍ അവകാശത്തിനര്‍ഹതയില്ലെന്ന കൊച്ചി പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ വിധി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്യസിക്കുന്നവര്‍ക്ക് സ്വത്തിന് അവകാശമില്ലാതാകുമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വീട്ടുകാരുമായുള്ള ബന്ധം സന്യാസത്തിലേക്ക് കടക്കുന്നതോടെ അവസാനിക്കുമെന്നാണ് വിശ്വാസമെങ്കിലും സിവില്‍ നിയമപ്രകാരമുള്ള അവകാശം ഇലാതാകുന്നില്ല എന്നാണ് കോടതി നിരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News