സംസ്ഥാനത്ത് ബിജെപി ആര്‍എസ് എസ ആക്രമണം തുടരുന്നു; കൊച്ചിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു

കൊച്ചി: കൊച്ചിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. ഡിവൈഎഫ്‌ഐ എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡണ്ട് എംഎം ജിനീഷിനാണ് പരിക്കേറ്റത്. ബിജെപി ആര്‍എസ് എസ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍.

സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ സംഘപരിവാര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചു ഡിവൈഎഫ്‌ഐ വടുതലയില്‍ നടത്തിയ മാര്‍ച്ചിനെതിനെതിരെ ബിജെപി ആര്‍എസ് എസ, പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിടുകയായിരുന്നു.

പരിക്കേറ്റ ജിനീഷ് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കച്ചേരിപ്പടി മുതല്‍ വടുതല വരെയുള്ള ഭാഗത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. അക്രമത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News