
ബ്രിട്ടനില്‍ വോട്ടെണ്ണല്‍ തുടങ്ങി. വോട്ടെണ്ണല്‍ പുരോഗമിക്കവേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരേസ മേയ്ക്ക് നേരിയ മുന്നേറ്റം. 650 സീറ്റുകളിലേക്ക് നടന്ന് ഇലക്ഷനില്‍ ഫലം ലഭ്യമായ 624 സീറ്റുകളിലെ 300 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും 250 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടിയും മുന്നില്‍. ഇസ്ലിങ്ങ്ടണ്ണില്‍ ജെറിമി കോര്‍ബിന്‍ വിജയിച്ചു. മെയ്ഡന്‍ഹെഡ്ഡില്‍ തെരേസ മേ യും വിജയിച്ചു.
യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുകടക്കണമെന്ന ജനങ്ങളുടെ തീരുമാനത്തെ മാനിച്ച് ഡേവിഡ് കാമറൂണ്‍ പുറത്തുപോയതിന് ശേഷമായിരുന്നു ബ്രിട്ടനില്‍ കഴിഞ്ഞ ജൂലായില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തന്നെ തെരേസ മേ അധികാരത്തിലെത്തിയത്.
അധികാരത്തിലേറി 10 മാസത്തിനുള്ളില്‍ തന്നെ വീണ്ടുമൊരു ഇലക്ഷന്‍ പ്രഖ്യാപിക്കുകയായിരുന്നു മേയ്. തന്റെ പ്രതിഛായ കൊണ്ട് അധികാരത്തില്‍ തിരിച്ചെത്താമെന്ന അമിത ആത്മവിശ്വാസം കൊണ്ടാണ് 2020 വരെ സമയ പരിധി ഉണ്ടായിരുന്നിട്ടും തെരേസ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത്. പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ മേയ്ക്ക് എതിരായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here