ദളിത് വിദ്യാര്‍ത്ഥികളുടെ ആന്മഹത്യ: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു;  ആഫ്റ്റര്‍കെയര്‍ ഹോം സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

കൊല്ലം: കൊല്ലത്ത് ദളിത് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആഫ്റ്റര്‍കെയര്‍ ഹോം സൂപ്രണ്ടിനെ അന്വേഷണവിധേയമായി സസ്പന്റ്‌റ് ചെയ്തു സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ഇന്നലെ പുലര്‍ച്ചയാണ് രണ്ട് ദളിത് പെണ്‍കുട്ടികളെ കൊല്ലം ഇഞ്ചവിളയിലെ ആഫ്റ്റര്‍കെയര്‍ ഹോമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഉള്‍പ്പെടുന്ന ഡയറികുറിപ്പില്‍ തങ്ങള്‍ മാനസ്സിക സമ്മര്‍ദ്ദത്തലാണെന്ന് പറയുന്നു. ജില്ലാ ഭരണകൂടം ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടര്‍ന്നാണ് സൂപ്രണ്ട് ഷൈനിയെ അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തത.

്കഴിഞ്ഞ പത്ത് ദിവസമായി ഇവര്‍ അവധിയിലായിരുന്നു ആഫ്റ്റര്‍കെയര്‍ ഹോമില്‍ കൃത്യസമയത്ത് കൗണ്‍സിലിംങ്ങ് ലഭിച്ചിരുന്നില്ലെന്ന് അന്തേവാസികളായ കുട്ടികള്‍ ജില്ലാ കളക്ടറോട് പരാതി ഉന്നയിച്ചിരുന്നു. അതെ സമയം സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പത്ത് ദിവസത്തിനകം വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു.

മന്ത്രി കെ.കെ.ഷൈലജ തിരുവന്തപുരം മെഡിക്കല്‍ കോലേജിലെത്തി പോസ്റ്റമാര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ വേഗതയിലാക്കാന്‍ നിര്‍ദ്ദേശം നല്‍ക. എം മുകേഷ് എംഎല്‍എയും ആശുപത്രിയിലെത്തിയിരുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ കൊല്ലത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here