മോഷ്ടാക്കളേ ജാഗ്രതൈ; ഇനി പണി എളുപ്പമാവില്ല; വരുന്നു ഡാറ്റാബാങ്ക്

തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമങ്ങളിലെ മോഷ്ടാക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കോട്ടയം ജില്ലാപൊലീസ് ഡാറ്റാബാങ്ക് തയ്യാറാക്കുന്നു. തമിഴ്‌നാടിലെ തിരുട്ടുഗ്രാമങ്ങളിലൊന്നായ സിക്കല്‍, ശിവഗംഗ എന്നിവിടങ്ങളിലെ മോഷ്ടാക്കളുടെ ഫോട്ടോ അടക്കമുള്ളവിവരങ്ങളാണ് ഇതിലുണ്ടാകുക.

മോഷ്ടാക്കള തിരിച്ചറിയുന്നതിനും മോഷണം ഉണ്ടായാല്‍ വേഗത്തില്‍ തിരിച്ചറിയാനും ലക്ഷ്യമിട്ടാണിത്.ഇങ്ങനെ തയ്യാറാക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങള്‍ റഡിഡന്റ് അസോസിയേഷനുകള്‍ക്ക് നല്‍കും. പ്രധാന സ്ഥലങ്ങളില്‍ ഇവരുടെ ചിത്രം പതിക്കും.

മോഷ്ടാക്കളുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നതിനാല്‍ ഇവരുടെ വരവുതടയാനും സാധിക്കുമെന്ന് ജില്ലാപൊലീസ് ചീഫ് എന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഡാറ്റാബാങ്ക് വിപുലപ്പെടുത്താന്‍ മറ്റ് ജില്ലകളിലെ പൊലീസിന്റെയും സഹായം തേടും. മഴക്കാലം ആരംഭിച്ചതോടെ തിരുട്ടുഗ്രാമങ്ങളില്‍ നിന്ന് നിരവധി മോഷ്ടാക്കള്‍ ചെറുസംഘങ്ങളായി കേരളത്തില്‍ എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News