വ്യോമമേഖലയിലും വിലക്ക്; ഖത്തറിനെതിരായ നിലപാടില്‍ വിട്ടു വീഴ്ച്ചയില്ലാതെ യു.എ.ഇ

ഖത്തറിനു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി യുഎഇ. രംഗത്ത് വന്നു. ഖത്തറിലേക്കും തിരിച്ചുമുളള എല്ലാ വിമാനങ്ങള്‍ യുഎഇ വ്യോമമേഖലയിലൂടെ കടന്നു പോകുന്നതിന് വിലക്കേര്‍പ്പെടുത്തി. ഖത്തര്‍ എയര്‍ലൈന്‍സിനു മാത്രം എര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഇപ്പോള്‍ മറ്റു കമ്പനികള്‍ക്കു കൂടി ബാധകമാക്കിയത്.

ഇതോടെ ദോഹയിലേക്കുളള ഇന്ത്യന്‍ വിമാനങ്ങള്‍ ഇനി ഇറാന്‍ വ്യോമാതിര്‍ത്തി വഴി പോകേണ്ടി വരും.മുസ്ലിം ബ്രദര്‍ഹുഡ്, ഹമാസ് തുടങ്ങിയ തീവ്രവാദ സംഘടനകളെ തള്ളിപ്പറയാതെ ഖത്തറുമായി ഒത്തുതീര്‍പ്പിനില്ലെന്ന് സൗദി അറേബ്യയും യു.എ.ഇ.യും പ്രഖ്യാപിച്ചു.
ഖത്തറിനെതിരെ കൂടുതല്‍ കര്‍ശന നിലപാടുകളാണ് യു.എ.ഇ. വ്യാഴാഴ്ച പ്രഖ്യാപിച്ചത്.

ദോഹയിലേക്കോ അതുവഴിയോ ഉള്ള ടാങ്കറുകള്‍ യു.എ.ഇ. തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കി. ഖത്തറിലേക്കുള്ള തപാല്‍ ഉരുപ്പടികളുടെ വിനിമയം നിര്‍ത്തിയതായി യു.എ.ഇ.യുടെ എമിറേറ്റ്സ് പോസ്റ്റ് അറിയിച്ചു. ഇതിനിടെ മധ്യസ്ഥശ്രമത്തിനുള്ള വാഗ്ദാനവുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here