വെള്ളക്കാരി സുന്ദരിമാരുടെ ഫെയ്ക്ക് ഐഡികളിലൂടെ ബിജെപിയുടെ കള്ളക്കളി; പൊളിച്ചടുക്കി ശശീതരൂര്‍; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുന്നതില്‍ ഏറ്റവും മുന്നില്‍ ബി ജെ പിയാണെന്ന ആരോപണം നേരത്തെയുള്ളതാണ്. എന്നാല്‍ ബി ജെ പിയുടെ മറ്റൊരു കുതന്ത്രം തുറന്നുകാട്ടിയാണ് ശശിതരൂര്‍ എം പി രംഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളില്‍ ബിജെപി അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി വെളുത്ത സുന്ദരികളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നത് തെളിവുകള്‍ സഹിതമാണ് ശശി തരൂര്‍ പുറത്തുവിട്ടത്.

സുന്ദരികളായ വെള്ളക്കാരി യുവതികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ ട്വിറ്റര്‍ ഐഡികളിലൂടെയാണ് ബി ജെ പി വന്‍ തോതില്‍ പ്രചരണം നടത്തുന്നത്. തിരുവനന്തപുരത്ത് ബിജെപി ഓഫീസിനു നേരെ ബോബ് ആക്രമണം ഉണ്ടായ ദിവസത്തെ സോഷ്യല്‍ മീഡിയ പ്രചരണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള വിവരങ്ങളാണ് ശശി തരൂര്‍ എടുത്തുകാട്ടിയിട്ടുള്ളത്.

വെള്ളക്കാരി സുന്ദരികളുടെ ചിത്രം ഉപയോഗിച്ചുള്ള വിദേശ ഫെയ്ക്ക് ഐഡികളില്‍ നിന്നും പതിനഞ്ചിലധികം തവണയാണ് റിട്വീറ്റ് ചെയ്തിരിക്കുന്നത്. സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ഷെയര്‍ ചെയ്തുകൊണ്ടാണ് ശശിതരൂര്‍ ഇക്കാര്യം തുറന്നുകാട്ടിയിരിക്കുന്നത്. ഐഡികള്‍ പരിശോധിച്ചാല്‍ ശശീതരൂര്‍ പറഞ്ഞ കാര്യങ്ങള്‍ ആര്‍ക്കും ബോധ്യപ്പെടും.

വിദേശവനിതകളുടെ പേരും ഫോട്ടോയും വെച്ചുള്ള വ്യാജ അക്കൌണ്ടുകള്‍ ഉപയോഗിച്ചാണ് ബി ജെ പിയുടെ പ്രചരണം. തരൂറിന്റെ പോസ്റ്റ് ഇതിനകം വൈറലായിട്ടുണ്ട്. വ്യാജ വീഡിയോയും വ്യാജചിത്രങ്ങളും നിര്‍മ്മിച്ച് കലാപശ്രമം നടത്തുന്നവരുടെ വ്യാജ ഐഡികള്‍ പൂട്ടിക്കണമെന്നാണ് ഏവരും പങ്കുവെയ്ക്കുന്ന വികാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here