മെസിക്കും മാംഗല്യം തന്തുനാനേന; മക്കളെ സാക്ഷിയാക്കി സൂപ്പര്‍ താരത്തിന്റെ വിവാഹം ഈ മാസം 30ന്

ബാഴ്‌സലോണയുടെ സൂപ്പര്‍ താരവും അര്‍ജന്റീന ക്യാപ്റ്റനുമായ ലയണല്‍ മെസി ഈ മാസം 30 ന് വിവാഹിതനാകുന്നു.  മക്കളുടെ സാന്നിധ്യത്തില്‍ മെസി മിന്നുകെട്ടുന്നത് കളിക്കൂട്ടുകാരിയായ അന്റനെല്ല റോക്കുസോയയെയാണ്. ഒരു പതിറ്റാണ്ട് കാലത്തെ ലിവിങ് ടുഗതറിന് ശേഷമാണ് മെസി-ആന്റനെല്ല വിവാഹം.

 

ജൂണ്‍ 30ന് ജന്മനാടയ അര്‍ജന്റീനയിലെ റൊസാരിയോയിലാണ് വിവാഹച്ചടങ്ങുകള്‍. നിലവില്‍ ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്. നാലു വയസുകാരന്‍ തിയാഗോയും ഒരു വയസുള്ള മത്യോയും. റൊസാരിയോയില്‍ നടക്കുന്ന ചടങ്ങില്‍ ഫുട്‌ബോള്‍ ലോകത്തെ  പ്രമുഖരും  കുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്.

ബാഴ്‌സലോണയിലും വിരുന്നുണ്ടാകും. ഈ ചടങ്ങില്‍ 600 അതിഥികള്‍ പങ്കെടുക്കും. ജൂണ്‍ 24ന് മുപ്പതാം ജന്മദിനം ആഘോഷിക്കുന്ന മെസി കഴിഞ്ഞ ദിവസം ബാഴ്‌സലോണയുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് പുതുക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News